ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കഞ്ഞിക്കുഴിപഞ്ചായത്ത് എട്ടാം വാർഡ് തെക്കേമഠം വീട്ടിൽ അരുൺകുമാർ (26) ആണ് പിടിയിലായത്. എക്സൈസാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് 5.298 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ശരത്, സിവിൽ എക്സൈസ് ഓഫിസർമാരായ ജെ. ജയേഷ്, എസ്. ജിനു, പ്രിവന്റീവ് ഓഫിസർ എസ്. ശ്രീജ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി. ജയകുമാർ, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി.എ. അൻഷാദ്, വി. പ്രമോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More