മ​ത​പ​ണ്ഡി​ത​ർ​ക്കു ശി​ക്ഷ​യി​ല്ല: ബ​ന്ധു​ക്ക​ളെ വി​വാ​ഹി​ത സ​ന്ദ​ർ​ശി​ച്ചാ​ൽ ത​ട​വു ശി​ക്ഷ; സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ശി​ക്ഷി​ക്കു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി താ​ലി​ബാ​ൻ

കാ​ബൂ​ൾ: സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ നി​യ​മ​വി​ധേ​യ​മാ​ക്കി താ​ലി​ബാ​ൻ. ശാ​രീ​രി​ക​ശി​ക്ഷ​യി​ൽ ഭാ​ര്യ​ക്ക് ഒ​ടി​വു​ക​ളോ മു​റി​വോ ഉ​ണ്ടാ​യാ​ൽ പ​തി​ന​ഞ്ചു ദി​വ​സ​ത്തെ ത​ട​വു ശി​ക്ഷ മാ​ത്ര​മാ​ണ് വി​ധി​ക്കു​ന്ന​ത്. കോ​ട​തി​യി​ൽ സ്ത്രീ​ക്ക് പീ​ഡ​നം വി​ജ​യ​ക​ര​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ പു​രു​ഷ​നെ​തി​രേ കു​റ്റം ചു​മ​ത്തു​ക. ‌

പു​തി​യ നി​യ​മ​ത്തി​ൽ പ​റ​യു​ന്ന​ത് എ​ല്ലു​ക​ൾ ഒ​ടി​യാ​ത​യോ തു​റ​ന്ന മു​റി​വു​ക​ൾ ഉ​ണ്ടാ​ക്കാ​തെ​യോ ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക് ഭാ​ര്യ​മാ​രെ​യും കു​ട്ടി​ക​ളെ​യും ശാ​രീ​രി​ക​മാ​യി ശി​ക്ഷി​ക്കാം. ഇ​സ്‌​ല​മി​ക ഗ്രൂ​പ്പി​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ഹി​ബ​ത്തു​ള്ള അ​ഖു​ന്ദ്‌​സാ​ദ ഒ​പ്പി​ട്ട പീ​ന​ൽ കോ​ഡി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഇ​തേ നി​യ​മ​ത്തി​ലാ​ണ് അ​ടി​മ​ത്ത​ത്തെ നി​യ​മ​വി​ധേ​യ​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം വി​വാ​ഹി​ത​യാ​യ സ്ത്രീ ​ഭ​ർ​ത്താ​വി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ചാ​ൽ മൂ​ന്ന് മാ​സം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം. ആ​ർ​ട്ടി​ക്കി​ൾ 9 അ​ഫ്ഗാ​ൻ സ​മൂ​ഹ​ത്തെ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ക്കു​ന്നു. മ​ത​പ​ണ്ഡി​ത​ർ (ഉ​ല​മ), വ​രേ​ണ്യ​വ​ർ​ഗം (അ​ഷ്‌​റ​ഫ്), മ​ധ്യ​വ​ർ​ഗം, താ​ഴ്ന്ന വി​ഭാ​ഗം. ഈ ​സം​വി​ധാ​ന​ത്തി​ൽ ഒ​രേ കു​റ്റ​കൃ​ത്യ​ത്തി​നു​ള്ള ശി​ക്ഷ, കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ സ്വ​ഭാ​വ​മോ തീ​വ്ര​ത​യോ അ​നു​സ​രി​ച്ചാ​വി​ല്ലെ​ന്നും മ​റി​ച്ച് പ്ര​തി​യു​ടെ സാ​മൂ​ഹി​ക​നി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment