ടാറ്റൂ കുത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ജീവനെടുക്കുന്ന ബാക്ടീരിയകളുണ്ട്; ഉണങ്ങാത്ത മുറിവുകളോടെ ആറ്റിലോ തോട്ടിലോ ഇറങ്ങിയാല്‍ ബാക്ടീരിയകള്‍ ജീവനെടുത്തേക്കാം; ടാറ്റൂ കുത്തിയശേഷം രണ്ടാഴ്ച തികയുന്നതിനുമുമ്പ് കടലിലിറങ്ങിയ യുവാവിന് സംഭവിച്ചത്

74715_1496300184ടാറ്റൂ കുത്തിയ ഉടന്‍ ജലാശയങ്ങളില്‍ ഇറങ്ങി കുളിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നും ഇല്ലെങ്കില്‍ ശരീരം തിന്നുന്ന അപകടകാരികളായ ബാക്ടീരിയകള്‍ നിങ്ങളുടെ ജീവനെടുത്തേക്കാമെന്നും ഏറ്റവും പുതിയ മുന്നറിയിപ്പ്. ടാറ്റൂ കുത്തിയ ശേഷം രണ്ടാഴ്ച തികയുന്നതിന് മുമ്പ് കടലില്‍ ഇറങ്ങിയ 31കാരനായ ഹിസ്പാനിയന്‍ യുവാവിന് സംഭവിച്ച അകാലമരണം ഏവര്‍ക്കും ഒരു താക്കീതായി മാറിയിരിക്കുകയാണ്. കടലില്‍ ഇറങ്ങിക്കുളിച്ച പേര് വെളിപ്പെടുത്താത്ത യുവാവിന്റെ ടാറ്റൂ വ്രണം ഈ ബാക്ടീരിയാ ബാധയാല്‍ അഴുകാന്‍ തുടങ്ങുകയും പിന്നീട് ഇത് ഒരിക്കലും ഉണങ്ങാത്തതിനെ തുടര്‍ന്ന് ഇയാള്‍ മരിക്കുകയുമായിരുന്നു. പുതുതായി ടാറ്റൂ കുത്തിയവര്‍ രണ്ടാഴ്ച തികയുന്നതിന് മുമ്പ് ജലാശയങ്ങളില്‍ ഇറങ്ങിക്കുളിക്കരുതെന്ന മുന്നറിയിപ്പ് ഇതേത്തുടര്‍ന്ന് ആരോഗ്യവിദഗ്ധര്‍ ശക്തമായിട്ടുണ്ട്. തന്റെ വലത്തെ കാല്‍വെണ്ണയില്‍ ടാറ്റൂ കുത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഈ യുവാവ് കടല്‍വെള്ളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് ബാക്ടീരിയ ബാധയേറ്റ് മരിച്ചത്. ഉണങ്ങാതിരുന്ന ടാറ്റൂ മുറിവില്‍ മാംസഭോജിയായ ബാക്ടീരിയ ബാധിക്കുകയും അത് മൂലമുള്ള അഴുകല്‍ ഗുരുതരമായതിനെത്തുടര്‍ന്ന് ഇയാള്‍ മരിക്കുകയുമായിരുന്നു.

കടലില്‍ ഇറങ്ങി നീന്തിയ അന്ന് തന്നെ ഇയാള്‍ക്ക് കടുത്ത പനിയും കുളിരും ആരംഭിച്ചിരുന്നു. കൂടാതെ ടാറ്റൂ പതിച്ച ഭാഗത്തോട് ചേര്‍ന്ന് ചുവപ്പ് പാടുകളും ദൃശ്യമായിരുന്നു. തുടര്‍ന്ന് ഇയാളുടെ നില രണ്ട് ദിവസത്തിനിടെ വഷളായി വരുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ ഇയാളുടെ കാലുകളിലെ മുറിവുകള്‍ കണ്ട് ആശങ്കപ്പെട്ടിരുന്നു. ഇവയുടെ നിറം അപ്പോഴേക്കും പര്‍പ്പിള്‍ ആയി മാറുകയും ചെയ്തിരുന്നു. വിവിധ ഇന്‍ഫെക്ഷനുകള്‍ക്ക് അടിപ്പെടുന്ന മിക്ക മുറിവുകളുടെയും നിറം ഇത്തരത്തില്‍ മാറാറുണ്ട്. ഇത് അപകടകാരിയായ വിബ്രിയോ വുള്‍നിഫികുസ് ബാക്ടീരിയ ആണെന്ന് ഡോക്ടര്‍മാര്‍ക്ക് അപ്പോള്‍ തന്നെ സംശയം തോന്നുകയും ചെയ്തിരുന്നു. സിറോസിസ് ബാധിച്ച് ലിവര്‍ ദുര്‍ബലമായതിനാല്‍ ഇയാള്‍ക്ക് അണുബാധ എളുപ്പം ബാധിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. അപകടകാരിയായ ബാക്ടീരിയയെ ചെറുക്കാന്‍ യുവാവിന് ആന്റിബയോട്ടിക്കുകള്‍ നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിലായി 24 മണിക്കൂറിനകം ഇയാളുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു. ഇതോടെ ബാക്ടീരിയ ബാധ ഇയാളെ പൂര്‍ണ്ണമായും കീഴടക്കുകയായിരുന്നു. 1979ലായിരുന്നു ഈ ബാക്ടീരിയയെ ആദ്യമായി തിരിച്ചറിഞ്ഞിരുന്നത്. ജലാശയങ്ങളില്‍ നിന്നുമാണിത് ഉണങ്ങാത്ത മുറിവുകളിലൂടെ ഈ ബാക്ടീരിയ പടരുന്നത്.

Related posts