സ്കൂളു​ക​ളി​ല്‍ മ​ല​യാ​ളം;  റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം; മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പുവ​രു​ത്താ​ന്‍ പ​രി​ശോ​ധ​ന

മു​ക്കം: മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ച​ട്ട​ങ്ങ​ളി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും പ​ത്താം​ക്ലാ​സ് വ​രെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ​ത് പോ​ലെ ഇ​ത്ത​വ​ണ​യും ജി​ല്ലാ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​ർ മൂ​ന്ന് മാ​സ​ത്തി​ന​കം ഇ​ത് സം​ബ​ന്ധ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി റി​പ്പോ​ർ​ട്ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

പ്ര​സ്തു​ത പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​ർ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

സം​സ്ഥാ​ന സി​ല​ബ​സ് പി​ന്തു​ട​രു​ന്ന സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് പു​റ​മേ സി​ബി​എ​സ്ഇ, സി​ഐ​എ​സ് സി​ഇ, സൈ​നി​ക് സ്കൂ​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, ന​വോ​ദ​യ വി​ദ്യാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ർ​ബ​ന്ധ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത്ത​രം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന​തി​ന് എ​സ് സി​ഇ​ആ​ർ​ടി ത​യാ​റാ​ക്കി​യ പാ​ഠ​പു​സ്ത​കം യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കാ​ൻ അ​താ​ണ് വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

Related posts