വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നവും പണം അപഹരിക്കലും; ബം​ഗ​ളൂ​രു സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ക്കു​ക​യും അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു അ​ന്ത​ർ​ഹ​ള്ളി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ അ​ബ്ദു​റ​ഹ്മാ​ന്‍റെ മ​ക​ൻ റി​സ്‌വാ​ൻ ബാ​ഷ (31) യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ തി​രു​നെ​ല്ലി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ റി​സ്വാ​ൻ പ​ല ത​വ​ണ​ക​ളാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം യു​വ​തി​യി​ൽ നി​ന്ന് കൈ​പ്പ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റ് മാ​സ​ക്കാ​ലം ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ യു​വ​തി തി​രു​നെ​ല്ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ബം​ഗ​ളൂ​രു​വി​ൽ പ​ല മേ​ൽ​വി​ലാ​സ​ങ്ങ​ളി​ൽ മാ​റി മാ​റി താ​മ​സി​ക്കു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത് തി​രു​നെ​ല്ലി എ​സ്ഐ ര​ജീ​ഷ് തെ​രു​വ​ത്ത് പീ​ടി​ക, കെ.​ജെ. ഷ​മ്മി, എം. ​ആ​ർ. ജി​തി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts