കുടുംബത്തിനെതിരേ കൂടോത്രം ചെയ്‌തെന്നു സംശയം ! കൗമാരക്കാരന്‍ അമ്മായിയെ വെട്ടിക്കൊന്നു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കുടുംബത്തിനേതിരേ കൂടോത്രം ചെയ്‌തെന്ന് ആരോപിച്ച് പതിനേഴുകാരന്‍ സ്വന്തം അമ്മായിയെ വെട്ടിക്കൊന്നു. പാടത്ത് പണിയെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീയെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒഡീഷയിലെ കിയോജര്‍ ജില്ലയിലെ ഗായല്‍മുണ്ടയിലാണ് സംഭവം നടന്നത്. വീടിന് സമീപം കൂടോത്രപരമായ പൂജകള്‍ ഇവര്‍ ചെയ്‌തെന്നാണ് പയ്യന്‍ കൊലപാതകത്തിനു കാരണമായി പറയുന്നത്. തന്റെ കുടുംബത്തിനെതിരേ ഇവര്‍ മന്ത്രവാദം ചെയ്യുന്നു എന്ന് ഈ കുട്ടി മുമ്പ് പല പ്രാവശ്യം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അമ്മായി നിഷേധിച്ചിരുന്നു. എന്നാല്‍ ഇവര്‍ പറഞ്ഞത് വിശ്വസിക്കാതിരുന്ന കുട്ടി ഏറെ നാളായി ഈ സ്ത്രീയെ കൊലപ്പെടുത്താന്‍ ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു. അരിവാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു.

Read More

യുവതിയ്ക്ക് പത്തൊമ്പതുകാരനൊപ്പം ജീവിക്കാം ! പക്ഷെ വിവാഹിതരാവാനായി ഇനിയും കാത്തിരിക്കണം; കോടതിവിധി കമിതാക്കള്‍ക്ക് അനുകൂലമായതിങ്ങനെ…

അഹമ്മദാബാദ്: ഇരുപതുകാരിയായ യുവതിയ്ക്ക് പത്തൊമ്പതുകാരനൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്ന് കോടതി. ഗുജറാത്ത് ഹൈക്കോടതിയാണ് വ്യത്യസ്ഥമായ ഈ ഉത്തരവു പുറപ്പെടുവിച്ചത്.യുവതിയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ഇഷ്ടമുള്ള ആള്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനാല്‍ 19 കാരനൊപ്പം പോകാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ചെറുപ്പക്കാരനു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇരുവര്‍ക്കും നിലവില്‍ വിവാഹം കഴിക്കാനുള്ള സാധുതയില്ലെന്നും കോടതി വ്യക്തമാക്കി. എവിടെയാണോ യുവതിക്കു താമസിക്കേണ്ടത് യുവതി പോലീസ് സംരക്ഷണയോടെ അവിടെ എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി. ടീനേജറായ കാമുകന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിനു പിന്നാലെ കോടതി ഹര്‍ജിയില്‍ അനുകൂല വിധി നല്‍കിയതോടെയാണ് കഴിഞ്ഞ ബുധനാഴ്ച മാതാപിതാക്കളെയും ബന്ധുക്കളേയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം താമസം ആരംഭിച്ചു. ജൂലായ് 19 നാണ് ചെറുപ്പക്കാരന്‍ ബലമായി തന്റെ കാമുകിയെ അവരുടെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി എന്ന് വ്യക്തമാക്കി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് വിവാഹം കഴിക്കാനുള്ള പ്രായം ആയിട്ടില്ല എന്ന വസ്തുതയും ചെറുപ്പക്കാരന്‍ വ്യക്തമാക്കിയിരുന്നു.…

Read More

പ്രണയിനിയായ പെണ്‍കുട്ടിയ്ക്ക് ലവ് ലെറ്റര്‍ കൈമാറാന്‍ മടിച്ചു; പതിനഞ്ചുകാരന്‍ പെണ്‍കുട്ടിയുടെ സഹപാഠിയെ പെട്രോളൊഴിച്ചു കത്തിച്ചു…

ചെന്നൈ: ഇഷ്ടം തോന്നിയ പെണ്‍കുട്ടിയ്ക്ക് നല്‍കിയ ലവ് ലെറ്റര്‍ കൈമാറാന്‍ വിസമ്മതിച്ച ജൂനിയര്‍ വിദ്യാര്‍ഥിയെ പതിനഞ്ചുകാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു. പ്രകാശം ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയ്ക്കുള്ള ഇടവേള സമയത്തായിരുന്ന സംഭവം. ജനലിന്റെ സമീപമിരുന്ന ആണ്‍കുട്ടിയുടെ ദേഹത്ത് പ്രതി പെട്രോളൊഴിച്ച ശേഷം കത്തിക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതോടെ ഓടിയെത്തിയ അധ്യാപകര്‍ തീകെടുത്തി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, പ്രതിയായ ആണ്‍കുട്ടി ആക്രമണത്തിനിരയായ ആണ്‍കുട്ടിയുടെ ക്ലാസിലെ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. പെണ്‍കുട്ടിക്ക് കത്ത് കൊടുക്കാന്‍ ഇരയായ കുട്ടിയെ സമീപിച്ചെങ്കിലും അവന്‍ നിരസിച്ചു. ഇതോടെ വൈരാഗ്യമായി. ഇതാണ് ആക്രമണത്തിന് കാരണമായത്.

Read More

വിദ്യാഭ്യാസം പത്താംക്ലാസ്; എന്നാല്‍ എല്ലാ മരുന്നുകളെക്കുറിച്ചും വിശദമായി അറിയാം; ഡല്‍ഹി എയിംസില്‍ പത്തൊമ്പതുകാരന്‍ വ്യാജ ഡോക്ടറായി വിലസിയത് അഞ്ച് മാസം…

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) 19 വയസുകാരന്‍ വ്യാജ ഡോക്ടറായി വിലസിയത് അഞ്ചു മാസം. അദ്നാന്‍ ഖുറം എന്ന യുവാവാണ് അപ്രതീക്ഷിതമായി പോലീസിന്റെ വലയിലായത്. എന്നാല്‍ പത്താം ക്ലാസ് വരെ പഠിച്ച അദ്നാനു മരുന്നുകളെ കുറിച്ചുള്ള വിപുലമായ അറിവ് പോലീസിനെവരെ ഞെട്ടിച്ചിരിക്കുകയാണ്.അദ്നാന്‍ വ്യാജ പേരില്‍ എയിംസിലെ ഡിപ്പാര്‍ട്ട്മെന്റിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയിലും സുഹൃത്തുക്കളെ സൃഷ്ടിച്ചെടുത്തു. ഡോക്ടര്‍മാക്ക് വേണ്ടിയുള്ള പരിപാടികളിലും അവരുടെ സമരത്തിലും അദ്നാന്‍ സജീവ സാനിധ്യമായിരുന്നു. എയിംസിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ പേരുകളും മനപ്പാഠമാണ്. അദ്നാന്‍ വ്യാജ ഡോക്ടറായതിന്റെ ഉദ്ദേശം ഇപ്പോഴും വ്യക്തമല്ല. കുടുംബാംഗങ്ങളുടെ ചികിത്സയ്ക്ക് പണമുണ്ടാക്കാനാണ് വ്യാജ ഡോക്ടറായതെന്നും ഡോക്ടര്‍മാരുമായി അടുത്ത് ഇടപഴകാന്‍ മാത്രമാണു നാടകം കളിച്ചതെന്നും യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്റ്റെതസ്സ്‌കോപ് അണിഞ്ഞുള്ള ചിത്രം അദ്നാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയാണ് യുവാവ്.…

Read More

ഈ തലച്ചോര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല! കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളെ തകര്‍ക്കുന്ന മാല്‍വെയറുകളെ നിര്‍മ്മിച്ച് കൗമാരക്കാരന്‍ നേടിയത് 33 കോടിരൂപ

ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ അനുദിനം കൂടിവരികയാണ്. കൗമാരക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു. സാങ്കേതികതയുടെ ദുരുപയോഗമാണ് ഇത്തരം തട്ടിപ്പുകളുടെയെല്ലാം ആണിക്കല്ല്. സമീപകാലത്ത് ബ്രിട്ടനില്‍ നിന്ന് പുറത്തു വന്ന ഒരു വാര്‍ത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. കമ്പ്യൂട്ടര്‍ ശൃംഗലകളെ തകര്‍ക്കുന്ന മാല്‍വെയര്‍ നിര്‍മ്മിച്ചു വിറ്റതിലൂടെ  കൗമാരക്കാരന്‍ സ്വന്തമാക്കിയത് നാലു ലക്ഷം ബ്രിട്ടീഷ് പൗണ്ടാണ്. ഇന്ത്യന്‍ കറന്‍സിയില്‍ പറഞ്ഞാല്‍ ഏകദേശം 33 കോടി രൂപ. കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ തകര്‍ക്കാന്‍ ശേഷിയുള്ള മാള്‍വെയര്‍(ബഗ്ഗ്) നിര്‍മിച്ച് വില്‍പന നടത്തിയാണ് ആദം മഡ് എന്ന കൗമാരക്കാരന്‍ കോടീശ്വരനായത്. പതിനഞ്ചാം വയസ്സിലാണ് ആദം ഈ മാള്‍വെയര്‍ വികസിപ്പിച്ചെടുക്കുന്നത്. തുടര്‍ന്ന് ഡാര്‍ക്ക് വെബില്‍ ലിസ്റ്റ് ചെയ്ത് സൈബര്‍ കുറ്റവാളികള്‍ക്ക് വില്‍ക്കുകയായിരുന്നു. കുറ്റകൃത്യം കണ്ടെത്തിയതോടെ ആദമിനെ പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കി. ഇപ്പോള്‍ 20 വയസ്സുള്ള ആദമിന്റെ കേസ് കോടതിയിലാണ്. 112,000 സൈബര്‍ കുറ്റവാളികള്‍ക്കാണ് മാള്‍വെയര്‍…

Read More