ഭർത്താവിനൊപ്പം  പള്ളിയിൽ പോയി മടങ്ങും വഴി ക​രു​വ​ന്നൂ​രി​ൽ  ടെമ്പോയിടിച്ച് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

ക​രു​വ​ന്നൂ​ർ: ടെ​ന്പോ​യി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചു. ക​രു​വ​ന്നൂ​ർ ക​രു​ത്തി തോ​മ​സ് ഭാ​ര്യ എ​ൽ​സി(65)​യാ​ണ് മ​രി​ച്ച​ത്.ഇ​ന്നു രാ​വി​ലെ ക​രു​വ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന ക​ണ്ടു ഭ​ർ​ത്താ​വ് തോ​മ​സി​നൊ​പ്പം വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തൃ​ശൂ​രി​ൽ മീ​ൻ ഇ​റ​ക്കി അ​ഴീ​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടെ​ന്പോ ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഉ​ട​ൻ മാ​പ്രാ​ണം ലാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ എ​ൽ​സി മ​രി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഭ​ർ​ത്താ​വ് തോ​മ​സി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​ണ്ടി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മീ​ൻ​പെ​ട്ടി​ക​ൾ റോ​ഡി​ൽ ചി​ത​റി​കി​ട​ക്കു​ക​യാ​ണ്.

തോ​മ​സും ഭാ​ര്യ എ​ൽ​സി​യും ദി​വ​സ​വും ദി​വ്യ​ബ​ലി​യി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്താ​റു​ണ്ട്. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ബൈ​ജു, സി​സ്റ്റ​ർ മ​രീ​ന തോ​മ​സ് എ​സ്എ​സ്എ​സ് (സി​സ്റ്റേ​ഴ്സ് ഓ​ഫ് സേ​ക്ര​ഡ് സ​യ​ൻ​സ്, തി​രു​മു​ടി​ക്കു​ന്ന്). മ​രു​മ​ക​ൾ: റീ​ന. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts