വി​വാ​ഹം വൈ​കുമെന്ന് വെളിപ്പെടുത്തി തമന്ന

ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി ബോ​ളി​വു​ഡി​ലെ പ്ര​ധാ​ന ച​ര്‍​ച്ചാ വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് ന​ടി ത​മ​ന്ന ഭാ​ട്ടി​യ​യും ന​ട​ൻ വി​ജ​യ് വ​ർ​മ​യും ത​മ്മി​ലു​ള്ള പ്ര​ണ​യം. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു വ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഈ​യ​ടു​ത്താ​ണ് ത​മ​ന്ന​യും വി​ജ​യ്‌​യും ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​യാ​ൻ ത​യാ​റാ​യ​ത്.

ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച ല​സ്റ്റ്‌ സ്റ്റോ​റീ​സി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ തു​റ​ന്നു പ​റ​ച്ചി​ൽ. ആ​ദ്യം ത​മ​ന്ന​യാ​ണ് ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ വി​ജ​യും അ​ത്‌ ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും പ്ര​ണ​യം തു​റ​ന്നു പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ഇ​നി എ​പ്പോ​ഴാ​ണ് വി​വാ​ഹം എ​ന്ന ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രി​ൽ നി​ന്നു​യ​രു​ന്ന​ത്. ത​മ​ന്ന​യും വി​ജ​യ് വ​ർ​മ​യും ന​ൽ​കു​ന്ന അ​ഭി​മു​ഖ​ങ്ങ​ളി​ലെ​ല്ലാം ഈ ​ചോ​ദ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ആ​ജ് ത​ക് ചാ​ന​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴും വി​ജ​യ് ഈ ​ചോ​ദ്യം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. ത​ന്‍റെ കാ​രി​യ​റി​നെക്കുറി​ച്ചും ജീ​വി​ത​ത്തെക്കുറി​ച്ചു​മെ​ല്ലാം സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​മ​ന്ന​യു​മാ​യു​ള്ള വി​വാ​ഹം എ​പ്പോ​ഴാ​ണെ​ന്ന ചോ​ദ്യം വ​ന്ന​ത്.

എ​ന്നാ​ൽ വി​വാ​ഹം അ​ടു​ത്തു​ത​ന്നെ​യു​ണ്ടാ​കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ഈ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം എ​ന്‍റെ അ​മ്മ​യോ​ടുപോ​ലും പ​റ​യാ​ന്‍ എ​നി​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല, നി​ങ്ങ​ള്‍​ക്കും ഇ​പ്പോ​ൾ ഉ​ത്ത​രം ന​ല്‍​കാ​ന്‍ എ​നി​ക്ക് ക​ഴി​യി​ല്ല- എ​ന്നാ​യി​രു​ന്നു വി​ജ​യി​ന്‍റെ മ​റു​പ​ടി.

താ​ന്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് കാ​ണാ​ന്‍ ഒ​രു പെ​ണ്‍​കു​ട്ടി​യും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും വി​ജ​യ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള മൂ​ഡി​ല​ല്ല താ​നെ​ന്നും എ​ന്നാ​ൽ വി​വാ​ഹ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​താ​യും ത​മ​ന്ന നേരത്തെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment