ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​രി​നോ​ടും ന​ന്ദി പറഞ്ഞ് മഞ്ജു

സ്കൂ​ളി​ല്‍ ആ​ദ്യ​മാ​യി പോ​കു​ന്നൊ​രു കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണ് എ​ന്‍റേ​ത്. ആ​ദ്യ ത​മി​ഴ് സി​നി​മ​യ്ക്കുത​ന്നെ സ​ര്‍​ക്കാ​രി​ന്‍റെ പു​ര​സ്‌​കാ​രം കി​ട്ടു​ക​യെ​ന്നു പ​റ​ഞ്ഞാ​ല്‍ യൂ ​ഫീ​ല്‍ മോ​ര്‍ വെ​ല്‍​കം എ​ന്നു പ​റ​യി​ല്ലേ, അ​തു​പോ​ലെ​യാ​ണ്. ന​മ്മ​ള്‍ ചെ​യ്തു​വ​ച്ച​ത് ന​ല്ല​താ​ണെ​ന്ന് ന​മു​ക്കുത​ന്നെ മ​ന​സി​ലാ​യ നി​മി​ഷ​മാ​യി​രു​ന്നു. റി​ലീ​സാ​യ സ​മ​യ​ത്തു ത​ന്നെ മി​ക​ച്ച വി​ജ​യ​മാ​യി​രു​ന്നു നേ​ടി​യ​ത്. പു​ര​സ്‌​കാ​രം കൂ​ടി​യാ​യ​പ്പോ​ള്‍ ഒ​ത്തി​രി സ​ന്തോ​ഷം.

ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ടും സ​ര്‍​ക്കാ​രി​നോ​ടും ന​ന്ദി പ​റ​യു​ന്നു. ഈ ​ചി​ത്ര​ത്തി​ലേ​ക്ക് എ​ന്നെ ആ​ദ്യം വി​ളി​ച്ച​ത് ധ​നു​ഷ് സാ​റാ​ണ്. അ​ദ്ദേ​ഹ​ത്തി​നോ​ട് ന​ന്ദി പ​റ​യു​ന്നു. വെ​ട്രി​മാ​ര​ന്‍ സാ​റി​ന്‍റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹം തോ​ന്നാ​ത്ത അ​ഭി​നേ​താ​ക്ക​ൾ കാ​ണി​ല്ല. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ജോ​ലി ചെ​യ്യാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ച​തും ഈ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. എ​ന്നെ സ്‌​നേ​ഹ​ത്തോ​ടെ സ​പ്പോ​ര്‍​ട്ട് ചെ​യ്ത വ​ലി​യൊ​രു ക്രൂ ​ഉ​ണ്ട്.

അ​വ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ഞാ​ന്‍ ഇ​ത് ഡെ​ഡി​ക്കേ​റ്റ് ചെ​യ്യു​ന്ന​ത്. ഞാ​ന്‍ ചെ​യ്ത എ​ല്ലാ ത​മി​ഴ് സി​നി​മ​ക​ളു​ടെ​യും സം​വി​ധാ​യ​ക​ന്‍​മാ​ര്‍ ഇ​ന്നി​വി​ടെ അ​വാ​ര്‍​ഡ് വാ​ങ്ങാ​ന്‍ ഇ​രി​പ്പു​ണ്ട്. ഞാ​ന്‍ പോ​കു​ന്ന ട്രാ​ക്ക് ശ​രി ത​ന്നെ​യാ​ണ്. ന​ല്ല സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് ഞാ​ന്‍ അ​വി​ടെ വേ​ദി​യി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ ആ​ലോ​ചി​ച്ചു. -മ​ഞ്ജു വാ​ര്യ​ർ

Related posts

Leave a Comment