പ്ലസ് വൺവൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി;  പോലീസിന്‍റെ സമയോചിതമായ ഇടപെടലിൽ ഇരുവരേയും മംഗലാപുരത്ത് നിന്നും  പിടികൂടി ; കണ്ണൂർ സ്വദേശിയായ യുവാവ് കുറ്റം സമ്മതിച്ചതായി പോലീസ്

പെ​രു​ന്പെ​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ കു​രി​ശു​മ​ല വീ​ട്ടി​ൽ ലി​ജോ അ​ഗ​സ്റ്റി​നെ (22)യാ​ണ് മം​ഗ​ലാ​പു​ര​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ക​ണാ​നി​ല്ലെ​ന്ന് ര​ക്ഷ​ാക​ർ​ത്താ​വ് പെ​രു​മ്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യിരുന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ട്രെ​യി​നി​ൽ മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​രു​മ്പെ​ട്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ആ​ർ. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​കെ. മ​നു, ഷെ​റി​ൻ, ര​തീ​ഷ് കു​മാ​ർ, ടി. ​എ. അ​ജാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പെ​ൺ​കു​ട്ടി​യെ പ്രലോ​ഭി​പ്പി​ച്ച് മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്ന് സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts