വനിതാ വ്യവസായിയിൽനിന്ന് 40ലക്ഷം തട്ടിയെടുത്ത് മുങ്ങിയെന്ന കേസിൽ ഒരാൾ പിടിയിൽ; മുഖ്യ പ്രതികളായ  ദമ്പതികൾ ഒളിവിൽ


കോ​ട്ട​യം: വ​നി​താ വ്യ​വ​സാ​യിയിൽനിന്ന് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​സ​ർ​ഗോഡ് ഉ​ദു​മ ഉ​പ്പ​ള ഷെ​ഫീ​ഖ് മ​ൻ​സിലി​ൽ മ​ജീ​ദാ(46)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​നിയാ​യ ലൈ​ല​യെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണു മ​ജീ​ദ്. മ​ജീ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ഫി​ർ​ദോ​സ് മു​ഹ​മ്മ​ദ്, ഇ​യാ​ളു​ടെ ഭാ​ര്യ സൗ​മ്യ എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്.

2018 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്ത് ലൈ​ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന ഹോ​ട്ട​ൽ വി​ല്പ​ന ന​ട​ത്തി​യ​ശേ​ഷം കു​മാ​ര​ന​ല്ലൂ​രി​ൽ സ്റ്റി​ച്ചിം​ഗ് സെ​ന്‍റ​റും ഫാ​ബ്രി​ക് യൂ​ണി​റ്റും തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഇ​ത് മ​ന​സി​ലാ​ക്കി ഫി​ർ​ദോ​സും ഭാ​ര്യ സൗ​മ്യ​യും ലൈ​ല​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ലൈ​ല​യേ​യും മ​ക​ൻ ആ​ഷി​യേ​യും ഫി​ർ​ദോ​സി​നെ​യും പാ​ർ​ട്ട്ണ​ർ​മാ​രാ​ക്കി മാ​ന്നാ​ന​ത്ത് ടെ​ക്സ്റ്റൈ​ൽ സ്ഥാ​പ​നം ആ​രം​ഭി​ച്ചു.

പ​ല​പ്പോ​ഴാ​യി 12 ല​ക്ഷ​ത്തോ​ളം രൂ​പ ഫി​ർ​ദോ​സും ഭാ​ര്യ​യും ചേ​ർ​ന്നു ലൈ​ല​യി​ൽ നി​ന്നും വാ​ങ്ങി​യെ​ടു​ത്തു. ഇ​തി​നു പു​റമേ 28 ല​ക്ഷം രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ൾ വി​വി​ധ ക​ന്പ​നി​ക​ളി​ൽ നി​ന്നും പ​ർ​ച്ചേ​സ് ചെ​യ്ത് മാ​ന്നാ​ന​ത്തെ ക​ട​യി​ൽ എ​ത്തി​ച്ചു. ഈ ​സാ​ധ​ന​ങ്ങ​ൾ ഫി​ർ​ദോ​സും സൗ​മ്യ​യും ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്ത​ശേ​ഷം മ​ജീ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ കാ​സ​ർ​ഗോ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ഷ​ൻ ക്ല​ബ് എ​ന്ന ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​ലേ​ക്കു മാ​റ്റി.

സാ​ധ​ന​ങ്ങ​ൾ വി​റ്റ പ​ണം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് ലൈ​ല ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.ഇ​തോ​ടെ മ​ജീ​ദ് കാ​സ​ർ​ഗോഡുള്ള ടെ​ക്സ്റ്റൈ​ൽ​സ് അ​ട​ച്ചു പൂ​ട്ടി. മ​റ്റൊ​രു ടെ​ക്സ്റ്റൈ​ൽ ഷോ​പ്പ് തു​ട​ങ്ങു​ക​യും ചെ​യ്തു.ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പി.​എ​സ്. സാ​ബു ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ ടി.​എ​സ്. റെ​നീ​ഷി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.ഗാ​ന്ധി​ഗ​ന​ർ എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ തോ​മ​സ്, എ​എ​സ്ഐ എം.​പി. സ​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ കാ​സ​ർഗോഡ് നി​ന്നും പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts