പു​ഴ​യോ​ര റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ള്‍;​ പൊ​തു​മ​രാ​മ​ത്ത് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും പൊ​ളി​ച്ചുമാ​റ്റാതെ കടക്കാർ

നാ​ദാ​പു​രം: ക​ണ്ണൂ​ര്‍ എ​യ​ര്‍പോ​ര്‍​ട്ട് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തി​ന് മു​മ്പേ വാ​ഹ​ന യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് പു​ഴ​യോ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ള്‍ വ്യാ​പ​ക​മാ​യി.​പെ​രി​ങ്ങ​ത്തൂ​ര്‍, പാ​റ​ക്ക​ട​വ് പാ​ല​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്താ​ണ് അ​ന​ധി​കൃ​ത ത​ട്ടു​ക്ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പെ​രി​ങ്ങ​ത്തൂ​രി​ലെ വ്യാ​പാ​രി​ക​ളു​ടെ​യും, നാ​ട്ടു​കാ​രു​ടെ​യും പ​രാ​തി​യി​ല്‍ ഹൈ​കോ​ട​തി ഇ​ട​പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൊ​ളി​ച്ച് മാ​റ്റു​ക​യും ചെ​യ്തു. ​ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ റോ​ഡ​രി​ക് കെ​ട്ടി ഉ​യ​ര്‍​ത്തി ത​ട്ടു​ക​ട തു​ട​ങ്ങി​യ​ത്.​

റോ​ഡ​രി​കി​ല്‍ മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്തി​യ ഭാ​ഗ​ത്ത് പ​ഴ​യ ലോ​റി നി​ര്‍​ത്തി അ​തി​ലാ​ണ് സാ​ധ​നസാ​മ​ഗ്രി​ക​ള്‍ സൂ​ക്ഷി​ക്കു​ക​യും സ​മീ​പ​ത്താ​യി ഷെ​ഡ് നി​ര്‍​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ത​ട്ടു​ക​ട​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ പു​ഴ​യി​ലേ​ക്ക് ത​ള്ളു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ള്‍ പൊ​ളി​ച്ചുമാ​റ്റാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും പൊ​ളി​ച്ചുമാ​റ്റി​യി​ല്ല.

Related posts