ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ നാ​യ​യെ കെ​ട്ടി​യി​ട്ടു; ഉ​ട​മ​യ്ക്ക് പി​ഴ വി​ധി​ച്ചു കോ​ട​തി; 15 മാ​സം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ന​ട​പ​ടി

ഫ​രീ​ദാ​ബാ​ദ്: ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ നാ​യ​യെ കെ​ട്ടി​യി​ട്ട​യാ​ൾ​ക്ക് പി​ഴ ചു​മ​ത്തി കോ​ട​തി. ഫ​രീ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. പീ​പ്പി​ൾ ഫോ​ർ ആ​നി​മ​ൽ​സ് യൂ​ണി​റ്റി​ലെ വൃ​ന്ദ ശ​ർ​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2024 ജൂ​ൺ 20 ന് ​ബി​പി​ടി​പി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ദീ​പ​ക് ശ​ർ​മ എ​ന്ന​യാ​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി വി​ധി.

10,50 രൂ​പ​യാ​ണ് പി​ഴ തു​ക. ദീ​പ​ക് ശ​ർ​മ ത​ന്‍റെ വ​ള​ർ​ത്തു നാ​യ​യെ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ വീ​ടി​ന്‍റെ ചെ​റി​യ ബാ​ൽ​ക്ക​ണി​യി​ൽ കെ​ട്ടി​യി​ട്ടു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ പീ​പ്പി​ൾ ഫോ​ർ ആ​നി​മ​ൽ​സ് യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​യ​യെ ര​ക്ഷ​പ്പെ​ടു​ത്തി.

സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളോ​ട് ദീ​പ​ക് ശ​ർ​മ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും കേ​സു​ണ്ട്. മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 11 പ്ര​കാ​രം ദീ​പ​ക് ശ​ർ​മ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​യാ​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 429 കൂ​ടി ചേ​ർ​ത്തു.

15 മാ​സം നീ​ണ്ടു നി​ന്ന വാ​ദ​ത്തി​ന് ശേ​ഷം വ്യാ​ഴാ​ഴ്ച മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 11 പ്ര​കാ​രം കോ​ട​തി 50 രൂ​പ പി​ഴ​യും ഐ​പി​സി സെ​ക്ഷ​ൻ 429 പ്ര​കാ​രം 1,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു.

Related posts

Leave a Comment