കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് വ​രു​മാ​ന​ത്തി​ൽ വ​ൻ കു​തി​പ്പ്: ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം​പി​ടി​ച്ച് വി​വേ​കും മം​ഗ​ള​യും

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ഞ്ച് പ്ര​ധാ​ന ട്രെ​യി​നു​ക​ൾ മു​ൻ​നി​ര​യി​ൽ. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തി​വ​ർ​ഷം 100 കോ​ടി രൂ​പ​യ്ക്ക​ടു​ത്ത് വ​രു​മാ​നം നേ​ടു​ന്ന ട്രെ​യി​നു​ക​ളാ​ണ് ഈ ​പ​ട്ടി​ക​യി​ലു​ള്ള​ത്.

ക​ന്യാ​കു​മാ​രി മു​ത​ൽ അ​സ​മി​ലെ ദി​ബ്രു​ഗ​ഡ് വ​രെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റെ​യി​ൽ പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഡി​ബി​ആ​ർ​ജി വി​വേ​ക് എ​ക്സ്പ്ര​സാ​ണ് (22503) വ​രു​മാ​ന​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ക​ദേ​ശം 100.57 കോ​ടി രൂ​പ​യാ​ണ് ഈ ​ട്രെ​യി​ൻ റെ​യി​ൽ​വേ​ക്കു നേ​ടി​ക്കൊ​ടു​ത്ത​ത്. ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് നാ​ഗ​ർ​കോ​വി​ൽ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഈ ​ട്രെ​യി​ൻ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ​യു​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ റെ​യി​ൽ പാ​ത​യി​ലൂ​ടെ കൊ​ച്ചി​യെ​യും ഡ​ൽ​ഹി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സ് 98.13 കോ​ടി രൂ​പ​യു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. കേ​ര​ള​ത്തി​ൽ ഒ​മ്പ​ത് സ്റ്റോ​പ്പു​ക​ൾ മാ​ത്ര​മു​ള്ള തി​രു​വ​ന​ന്ത​പു​രം – നി​സാ​മു​ദീ​ൻ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് 95 കോ​ടി​യോ​ളം വ​രു​മാ​നം നേ​ടി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. കേ​ര​ള എ​ക്സ്പ്ര​സ് (92 കോ​ടി), ആ​ല​പ്പു​ഴ – ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് (81 കോ​ടി) എ​ന്നി​വ​യാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​രു​മാ​ന​ത്തി​ലും ഈ ​ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ​ക്കു വ​ൻ ലാ​ഭം നേ​ടി​ക്കൊ​ടു​ക്കു​മ്പോ​ഴും, സം​സ്ഥാ​ന​ത്തെ റെ​യി​ൽ​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും പു​തി​യ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​പ്പോ​ഴും വ​ലി​യ അ​വ​ഗ​ണ​ന നേ​രി​ടു​ന്നു​ണ്ടെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്.

Related posts

Leave a Comment