എന്റെ മകളെ ഓര്‍ത്താണ് ഞാന്‍ ഇതുവരെ ഒന്നും മിണ്ടാതിരുന്നത് ! വെറും 23 വയസുള്ള ആ പെണ്‍കുട്ടിയെയും എന്നെയും ചേര്‍ത്ത് ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നി; പൊട്ടിത്തെറിച്ച് നടന്‍ ബാല

നടന്‍ ബാലയും സീരിയല്‍ നടിയും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും താന്‍ പറയാന്‍ തുടങ്ങിയാല്‍ താന്‍ തന്നെ ജയിക്കുമെന്നും തന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. അതുകൊണ്ട് തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും ഫേസ്ബുക്ക് ലൈവില്‍ പൊട്ടിത്തെറിച്ച് നടന്‍ ബാല. ബാലയുടെ വാക്കുകള്‍ ഇതിനോടകം സാമൂഹിക മാധ്യമലോകത്ത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതാദ്യമായിട്ടാണ് വ്യക്തിപരമായ കാര്യങ്ങളില്‍ താരം ഒരു തുറന്നുപറച്ചിലിന് തയാറാകുന്നത്.

കേവലം 23 വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെയും എന്നെയും േചര്‍ത്ത് ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്ന് ബാല പറയുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോള്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്. അതുപോലെ എന്നെയും റിമി ടോമിയെയും ചേര്‍ത്ത് ചില കുറിപ്പുകളും കമന്റുകളും കണ്ടു. ഇതിലൊന്നും ഒരു സത്യവുമില്ല. റിമി എന്റെ നല്ല സുഹൃത്താണ്. ബാല പറയുന്നു.

തന്റെ വ്യക്തിജീവിതത്തിലുണ്ടായ തിരിച്ചടികള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ താന്‍ ആക്രമിക്കപ്പെടുന്നതെന്ന് ബാല പറയുന്നു. വിവാഹമോചനത്തിന് ശേഷം താന്‍ ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായി. അന്നൊന്നും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. വിവാഹമോചനത്തിലേക്ക് വരെ എത്തിയ കാര്യങ്ങളെ കുറിച്ചും പറഞ്ഞില്ല. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. എന്റെ മകളെ എനിക്ക് ജീവനാണ്. അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്. തുറന്നുപറയാന്‍ തുടങ്ങിയാല്‍ ജയം എനിക്കായിരിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. എന്റെ നാടും വീടും ഉപേക്ഷിച്ച് ഈ കേരള മണ്ണില്‍ നില്‍ക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്. ഇനിയും വ്യാജവാര്‍ത്തകള്‍ വച്ച് വേട്ടയാടരുത്. ബാല പറയുന്നു.

തമിഴില്‍ നിന്നെത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ താരമാണ് ബാല. കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഗായിക അമൃത സുരേഷുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പ്പിരിഞ്ഞു. ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം തന്റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.റിമി ടോമി അവതാരകയാകുന്ന ഒന്നും ഒന്നും മൂന്നിന്റെ 24-ാം എപ്പിസോഡില്‍ അതിഥികളായെത്തിയത് സീരിയല്‍ രംഗത്തെ മിന്നും താരങ്ങളായ റബേക്കയും, പ്രതീക്ഷയുമായിരുന്നു. ഈ പരിപാടിക്കിടയിലായിരുന്നു സീരിയല്‍ നടി പ്രതീക്ഷ ബാലയുടേ കടുത്ത ആരാധികയാണെന്ന് വെളിപ്പെടുത്തിയത്.

പ്രതീക്ഷ ഷോയില്‍ പറഞ്ഞത് ഇങ്ങനെ…പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്തനംതിട്ടയാണ് എന്റെ സ്ഥലം, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അവിടെ ഒരു ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു. ഞാന്‍ ഇത് അറിഞ്ഞില്ല. അപ്രതീക്ഷതമായി എന്റെ ഇഷ്ടതാരം അവിടെ നില്‍ക്കുന്നുതാണ് കാണുന്നത്” പ്രതീക്ഷ പറഞ്ഞു. അന്ന് ഒരുപാട് പണിപ്പെട്ട് പ്രതീക്ഷ ബാലയുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കി. ഇതിനിടെ ബാലയുടെ കല്യാണം കഴിഞ്ഞപ്പോള്‍ തകര്‍ന്നു പോയി അല്ലേ’ എന്ന് റിമിയുടെ കമന്റ് വരുകയായിരുന്നു. തനിക്ക് ബാലയോട് ആരാധനയായിരുന്നു എന്നു പ്രതീക്ഷ മറുപടി നല്‍കി.

പിന്നീടു തകര്‍പ്പന്‍ കോമഡിയുടെ ഭാഗമായപ്പോള്‍ ബാലയെ കണ്ണു നിറയെ കണ്ടുവെന്നും താരം വ്യക്തമാക്കി. ”ഇത്രയുമധികം ആരാധിക്കുന്ന ഒരാളുണ്ടെന്നു ബാല അറിയുന്നുണ്ടാവില്ല. ഈ പ്രോഗ്രാം കഴിഞ്ഞാല്‍ ഇങ്ങനെ ഒരാളുണ്ടെന്നു ബാലയെ വിളിച്ചറിയിച്ചിരിക്കുമെന്ന് റിമി ഉറപ്പും നല്‍കുകയായിരുന്നു. ഒടുവില്‍ പറഞ്ഞ വാക്ക് റിമി പാലിക്കുകയായിരുന്നു. ബാലയെ നേരില്‍ കാണാനുള്ള അവസരം പ്രതീക്ഷയ്ക്ക് ഒരുങ്ങുകയും ചെയ്തു. ഇതിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചത്.

Related posts