തിരുവനന്തപുരം: കോര്‍പറേഷനില്‍ ഇന്നലെ നടന്ന ബിജെപി- കോണ്‍ഗ്രസ് കൈയാങ്കളിയില്‍ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ബിജെപി കൗണ്‍സിലര്‍ക്കെതിരേ കേസ്.
ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി, അനിതാ അലക്സ് എന്നിവരുടെ പരാതിയിലാണ് കേസ്.
ബിജെപി കൗണ്‍സിലര്‍മാരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആക്രമിച്ചെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഇന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പോലീസില്‍ പരാതി നല്‍കും. ഇന്നലെ ഉച്ചയ്ക്ക് ശേഷം കോര്പറേഷന് കൗണ്‍സില്‍ ചേരുന്നതിന് മുന്‍പായാണ് യുഡിഎഫ്- ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി നടന്നത്.
കോര്‍പറേഷനില്‍ ഭരണസ്തംഭനമെന്നാരോപിച്ച് ഇന്നലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട സംഘം ഗതാഗതം തടസപ്പെടുത്തി മാര്‍ച്ച് നടത്തിയ സംഭവത്തില്‍ മ്യൂസിയം പോലീസ് കെ.എസ്. ശബരീനാഥന്, മേരി പുഷ്പം എന്നിവര്‍ക്കെതിരേ കേസെടുത്തിരുന്നു.
