ഈ നോ​ട്ടു​ക​ൾ എ​ന്തു ചെ​യ്യും ? ദേ​വ​സ്വ​ത്തി​ൽ നി​രോ​ധി​ത നോ​ട്ടു​ക​ൾ 92.97ല​ക്ഷം; റി​സ​ർ​വ് ബാ​ങ്കി​ന് ക​ത്തെ​ഴു​തി ദേവസ്വം

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന് ഭ​ണ്ഡ​രം വ​ര​വാ​യി ല​ഭി​ക്കു​ന്ന നി​രോ​ധി​ത നോ​ട്ടു​ക​ൾ ഒ​രു​കോ​ടി​യോ​ട​ടു​ക്കു​ന്നു. 92,97,500 രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ ദേ​വ​സ്വ​ത്തി​ലു​ള​ള​ത്. ​ദേ​വ​സ്വം ഓ​ഫീ​സി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള നോ​ട്ടു​ക​ൾ എ​ന്തു ചെ​യ്യ​ണ​ണ​മെ​ന്ന് ചോ​ദി​ച്ച് വീ​ണ്ടും ദേ​വ​സ്വം റി​സ​ർ​വ് ബാ​ങ്കി​ന് ക​ത്തെ​ഴു​തി.

​ നി​രോ​ധി​ത നോ​ട്ടു​ക​ൾ മാ​റ്റി ന​ൽ​കാ​നാ​വി​ല്ലെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​ർ ആ​ദ്യ​ക​ത്തി​ന് മ​റു​പ​ടി​യാ​യി ദേ​വ​സ്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.​
നി​രോ​ധി​ത നോ​ട്ടു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത് വ​ലി​യ ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. ​

ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി​ക്കും നി​രോ​ധി​ത നോ​ട്ടു​ക​ൾ മാ​റ്റി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി അ​റി​യി​ച്ച​ത്.​ എ​ല്ലാ മാ​സ​ത്തേ​യും ഭ​ണ്ഡാ​ര വ​ര​വി​ൽ നി​രോ​ധി​ത നോ​ട്ടു​ക​ൾ ഉ​ണ്ടാ​വാ​റു​ണ്ട്.

​റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മ​റു​പ​ടി കി​ട്ട​യ​തി​നു​ശേ​ഷ​മേ നോ​ട്ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ട​ക്കാ​നാ​കൂ.​ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ൽ എ​ല്ലാ മാ​സ​വും ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന നി​രോ​ധി​ത നോ​ട്ടു​ക​ൾ ന​ശി​പ്പി​ക്കാ​നാ​കും.

Related posts

Leave a Comment