ത​ൽ​ക്കാ​ലം വേ​റെ വ​ഴി​യി​ല്ല..! വെടക്കായി വടക്കേസ്റ്റാൻഡ്; ക്വാ​റി വേ​സ്റ്റി​ട്ട് സ്റ്റാ​ൻ​ഡി​ലെ ചെ​ളി നി​ക​ത്തു​മെ​ന്ന് മേ​യ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം വി​ത​ച്ച് വ​ട​ക്കേ സ്റ്റാ​ൻ​ഡ് ചെ​ളി നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തു മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ക്വാ​റി വേ​സ്റ്റി​ട്ട് സ്റ്റാ​ൻ​ഡി​ലെ ചെ​ളി നി​ക​ത്തു​മെ​ന്ന് മേ​യ​ർ അ​ജി​ത വി​ജ​യ​ൻ പ​റ​ഞ്ഞു. താ​ൽ​ക്കാ​ലി​ക സ്റ്റാ​ൻ​ഡാ​യാ​തി​നാ​ൽ ടാ​റിം​ഗും മ​റ്റും എ​ളു​പ്പ​മ​ല്ലാ​ത്ത​തി​നാ​ൽ ചെ​ളി നി​ക​ത്താ​ൻ ത​ൽ​ക്കാ​ലം വേ​റെ വ​ഴി​ക​ളി​ല്ല.

ഇ​ട​ക്കി​ടെ ക്വാ​റി വേ​സ്റ്റ് കൊ​ണ്ട് താ​ൽ​ക്കാ​ലി​ക സ്റ്റാ​ൻ​ഡി​ലെ കു​ഴി​ക​ൾ അ​ട​ക്കാ​റു​ണ്ട്. മ​ഴ ക​ന​ത്ത​തോ​ടെ സ്റ്റാ​ൻ​ഡി​ലാ​കെ ചെ​ളി​നി​റ​ഞ്ഞ​തി​നാ​ൽ വീ​ണ്ടും ക്വാ​റി വേ​സ്റ്റി​ട്ട് സ്ഥ​ലം നി​ര​പ്പാ​ക്കി പ്ര​ശ്നം പ​ര​മാ​വ​ധി പ​രി​ഹ​രി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

മ​ഴ ക​ന​ത്ത​തോ​ടെ താ​ത്കാ​ലി​ക സ്റ്റാ​ൻ​ഡ് ചെ​ളി​ക്കു​ള​മാ​യി​രി​ക്കു​യാ​ണ്. ചെ​ളി നി​റ​ഞ്ഞ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നി​റ​ഞ്ഞ​തോ​ടെ ആ​രോ​ടു പ​രാ​തി പ​റ​യും എ​ന്നു​പോ​ലും അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന സ്റ്റാ​ൻ​ഡി​ൽ മ​ഴ​യെ​ത്തി​യാ​ൽ ആ​ളു​ക​ൾ​ക്ക് ക​യ​റി​നി​ൽ​ക്കാ​ൻ പോ​ലും ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​വി​ശേ​ഷ​മു​ണ്ട്. സ്റ്റാ​ൻ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കു കൂ​ടു​ന്പോ​ൾ ദു​രി​ത​വും കൂ​ടി​വ​രി​ക​യാ​ണ്.

വ​ട​ക്കേ സ്റ്റാ​ൻ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കും വ​രെ താ​ൽ​ക്കാ​ലി​ക സ്റ്റാ​ൻ​ഡി​ലെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ജ​ന​ങ്ങ​ൾ ക്ഷ​മി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

Related posts