പ​ട്ടി കു​ര​ച്ചു​ചാ​ടി, പു​റ​ത്തേ​ക്കു വീ​ണ ഗാ​ർ​ഡി​നെ ച​ങ്ങ​ല വ​ലി​ച്ച് ര​ക്ഷി​ച്ചു; തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ഞെട്ടിക്കുന്ന അപകടം ഇങ്ങനെ…

തൃ​ശൂ​ർ: ട്രെ​യി​ൻ വി​ടാ​ൻ സി​ഗ്ന​ൽ ന​ൽ​കി​യശേ​ഷം കോ​ച്ചി​ൽ ക​യ​റി​യ ഗാ​ർ​ഡി​നു​നേ​രെ ഗാ​ർ​ഡ് റൂ​മി​ലെ കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​ട്ടി കു​ര​ച്ചു​ചാ​ടി. ഭ​യ​ന്നു പി​റ​കോ​ട്ടു നീ​ങ്ങി​യ ഗാ​ർ​ഡ് ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽനിന്നു താ​ഴേ​യ്ക്കു വീ​ണു.
വാ​തി​ലി​നോ​ട് ചേ​ർ​ന്ന ക​ന്പി​യി​ൽ പി​ടി​ച്ചു​തൂ​ങ്ങി​യ ഗാ​ർ​ഡി​നെ​യും വ​ലി​ച്ചി​ഴ​ച്ച് ട്രെ​യി​ൻ മു​ന്നോ​ട്ടു നീ​ങ്ങി.

തൊ​ട്ടു​മു​ന്നി​ലെ കോ​ച്ചി​ലു​ണ്ടാ​യ ഹി​ന്ദി​ക്കാ​ര​ൻ ച​ങ്ങ​ല വ​ലി​ച്ചു ട്രെ​യി​ൻ നി​ർത്തി​യ​തി​നാ​ൽ ഗാ​ർ​ഡ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഷൊ​ർ​ണൂ​രി​ൽനി​ന്ന് ഡ്യൂ​ട്ടി​ക്കു ക​യ​റി​യ ഗാ​ർ​ഡ് രാ​മ​മൂ​ർ​ത്തി​യാ​ണ് ഭാ​ഗ്യം​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ട​ത്.ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മം​ഗ​ലാ​പു​ര​ത്തുനിന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ന്ന പ​ര​ശു​റാം എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം.

ട്രെ​യി​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഗു​ഡ്സ് കം​പാ​ർ​ട്ട്മെ​ന്‍റി​ൽനി​ന്ന് വേ​ഗ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കാ​നും ക​യ​റ്റാ​നും നി​ർ​ദേശം ന​ൽ​കു​ക​യാ​യി​രു​ന്നു രാ​മ​മൂ​ർ​ത്തി. ട്രെ​യി​ൻ വി​ടാ​റാ​യ​പ്പോ​ഴാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി ഗാ​ർ​ഡി​ന്‍റെ കോ​ച്ചി​ൽ പ​ട്ടി​യു​ള്ള കൂ​ട് ക​യ​റ്റി​യ​ത്. കൂ​ട് ന​ന്നാ​യി പൂ​ട്ടി​യി​രു​ന്നി​ല്ല.

ട്രെ​യി​ൻ വി​ടാ​ൻ വ​യ​ർ​ല​സി​ലൂ​ടെ നി​ർ​ദേശം ന​ൽ​കി​യ​ശേ​ഷം കോ​ച്ചി​ൽ ക​യ​റി​യ രാ​മ​മൂ​ർ​ത്തി​ക്കു നേ​രെ പ​ട്ടി കു​ര​ച്ചു​ചാ​ടു​ക​യാ​യി​രു​ന്നു. അ​വി​ചാ​രി​ത​മാ​യി പ​ട്ടി​യു​ടെ കു​രകേട്ട് പേ​ടി​ച്ചു​പോ​യ​തോ​ടെ രാ​മ​മൂ​ർ​ത്തി പി​ന്നോ​ട്ടേ​ക്കു ചാ​യു​ന്ന​തി​നി​ട​യി​ൽ താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

ട്രാ​ക്കി​ൽനി​ന്ന് കാ​ൽ താ​ഴേ​ക്കി​ടാ​തെ സൂ​ക്ഷി​ച്ചെ​ങ്കി​ലും മു​ട്ട് പ്ലാറ്റ്ഫോ​മി​ൽ ഉ​ര​ഞ്ഞു.ക്ഷീ​ണി​ത​നാ​യ രാ​മ​മൂ​ർ​ത്തി​യെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​ര​മ​ണി​ക്കൂ​റി​നുശേ​ഷം പ​ക​രം മ​റ്റൊ​രു ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ചാ​ണ് ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്ന​ത്.

Related posts