ടി​പ്പ​ർ ഇ​റ​ക്ക​മി​റ​ങ്ങി​വ​ന്ന​ത് അ​മി​ത വേ​ഗ​ത്തി​ൽ; ബ​സ് കാ​ത്തു​നി​ന്ന കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; കൊ​ല്ല​ത്ത് ടി​പ്പ​റി​നും മ​ണ്ണി​നു​മി​ട​യി​ൽ ഞെ​രി​ഞ്ഞ് മ​രി​ച്ച​ത് 3 പേ​ർ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​ര​ത്ത് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. മൂ​ന്നു​പേ​ർ മ​രി​ച്ചു. ബ​സ് കാ​ത്തി​രു​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും വീ​ണാ​ണ് ദാ​രു​ണ മ​ര​ണം സം​ഭ​വി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി മു​ക്കോ​ളി മു​ക്കി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ നി​ന്ന കു​ട്ടി​ക​ളു​ടെ മു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണു​ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ​ത്. അ​ഞ്ചി​ല​ധി​കം പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ടി​പ്പ​റി​ന​ടി​യി​ലെ മ​ണ്ണു​മാ​റ്റി​യാ​ണ് കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഏ​ഴു കു​ട്ടി​ക​ളും ഒ​രു മു​തി​ർ​ന്ന​യാ​ളും അ​ട​ക്കം എ​ട്ടു പേ​രാ​ണ് സ്റ്റോ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണ് വി​വ​രം. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഹ​രി​ലാ​ൽ. മ​റ്റു​ള്ള​വ​രെ തി​രി​ച്ച​റി​ഞ്ഞി​ല്ല.

ടി​പ്പ​റി​ലെ മ​ണ്ണി​നു പു​റ​മെ മ​തി​ലി​ന്‍റെ ഭാ​ഗ​ങ്ങ​ളും ബ​സ് കാ​ത്തു​നി​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്കു വീ​ണി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളും വീ​ണ​താ​യി പ​റ​യു​ന്നു. അ​മി​ത വേ​ഗ​ത്തി​ൽ ഇ​റ​ക്കം ഇ​റ​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മൂ​ന്നു വ​ഴി​ക​ൾ ചേ​രു​ന്ന ജം​ഗ്ഷ​നി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ വ​ള​വ് തി​രി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment