സ്ഥാനാർഥി പട്ടിക വരും മുമ്പേ പ്രതാപന്‍റെ  പേരിൽ വോട്ടഭ്യർഥിച്ച്  ചു​മ​രെ​ഴു​ത്ത് ; പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള ചുമരെഴുത്ത് മായിപ്പിച്ച് പ്രതാപനും

പ്ര​ത്യേ​ക ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ഡ​ൽ​ഹി​യി​ൽ പ്ര​ഖ്യാ​പി​ക്കും. ഇ​രു പാ​ർ​ട്ടി​ക​ളു​ടേ​യും കേ​ര​ള നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലു​ണ്ട്. നേ​താ​ക്ക​ൾ മാ​ത്ര​മ​ല്ല, സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി മു​ന്നോ​ട്ടു​വ​ന്ന മ​ധ്യ​നി​ര നേ​താ​ക്ക​ളും പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യ്ക്ക് അ​ന്തി​മ അം​ഗീ​കാ​ര​മാ​കു​ക.തൃ​ശൂ​രി​ൽ തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​നും ചാ​ല​ക്കു​ടി​യി​ൽ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​നും സ്ഥ​നാ​ർ​ഥി​ക​ളാ​കു​മെ​ന്നാ​ണു സൂ​ച​ന.

പ്ര​താ​പ​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ന​ട​ത്ത​റ​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചു​മ​രെ​ഴു​ത്ത് ഇ​ന്നു രാ​വി​ലെ പ്ര​താ​പ​ൻ​ത​ന്നെ ഇ​ട​പെ​ട്ട് മാ​യ്പി​ച്ചു. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​രാ​തെ അ​ത്ത​രം പ്ര​ചാ​ര​ണം അ​രു​തെ​ന്നു പ്ര​താ​പ​ൻ നി​ർ​ദേ​ശം ന​ൽ​കി.

തൃ​ശൂ​രി​ൽ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നെ മ​ൽ​സ​രി​പ്പി​ക്കും. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ എ​ത്തി​യ ടോം ​വ​ട​ക്ക​നെ ചാ​ല​ക്കു​ടി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യേ​ക്കും. സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തോ​ടെ ടി.​എ​ൻ. പ്ര​താ​പ​ൻ തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി​വ​രും. തി​ങ്ക​ളാ​ഴ്ച​യോ​ടെ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​കും.

Related posts