എംഡിയുടെ കുപ്പായം മാറ്റി! ഡിപ്പോയുടെ പള്‍സറിയാന്‍ സ്റ്റേഷന്‍ മാസ്റ്ററായി തച്ചങ്കരി; തമ്പാനൂര്‍ ഡിപ്പോയില്‍ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്ക് എത്തി

എം ​സു​രേ​ഷ് ബാ​ബു

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ കു​പ്പാ​യം മാ​റ്റി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ റോ​ളി​ൽ ഡി​ജി​പി ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി. കെഎസ്ആ​ർ​ടി​സി ത​ന്പാ​നൂ​ർ ഡി​പ്പോ​യി​ലാ​ണ് ഇ​ന്ന് ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ യൂ​ണി​ഫോം ധ​രി​ച്ച് ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ​ത്. ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച് കെഎസ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ മു​റി​യി​ലേ​ക്ക് കൊ​ണ്ട് പോ​യി.

മു​തി​ർ​ന്ന ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഡ്യൂ​ട്ടി​യു​ടെ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ ശേ​ഷം രാ​വി​ലെ മു​ത​ൽ അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി ഡ്യൂ​ട്ടി നി​ശ്ച​യി​ച്ച് ന​ൽ​ക​ൽ ആ​രം​ഭി​ച്ചു. ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നും ക​ണ്ട​ക്ട​ർ​മാ​രി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ ത​ച്ച​ങ്ക​രി കെഎസ്ആ​ർ​ടി​സി​യു​ടെ ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ഉ​പ​ദേ​ശ​വും ന​ൽ​കി. ഇ​ക്ക​ഴി​ഞ്ഞ മേയ് ഒ​ന്നി​ന് അ​ദ്ദേ​ഹം കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ വേ​ഷ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

കെഎസ്ആ​ർ​ടി​സി എ​ന്താ​ണെ​ന്നും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണെ​ന്നും നേ​രി​ട്ട് പ​ഠി​ക്കാ​നാ​ണ് താ​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ വേ​ഷം അ​ണി​ഞ്ഞ് ഇ​ന്ന് ഡ്യൂ​ട്ടി നോ​ക്കാ​ൻ എ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രും കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും ത​മ്മി​ൽ ന​ല്ല സൗ​ഹൃ​ദം ഉ​ണ്ടാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കെഎസ്ആ​ർ​ടി​സി​യു​ടെ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളി​ൽ നി​ന്നും സ്വ​യം പ​ര്യാ​പ്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെഎസ്ആ​ർ​ടി​സി​യി​ലെ ഓ​രോ വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി പ​ഠി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെഎ​സ്ആ​ർ​ടി​സി​യി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പ്ര​വ​ർ​ത്തി​യ്ക്കു​മെ​ന്നും അ​തി​ന് യാ​തൊ​രു മ​ടി​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ ആ​കാ​നും മെ​ക്കാ​നി​ക്ക് ആ​കാ​നും ത​നി​ക്ക് മ​ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെഎസ്ആ​ർ​ടി​സി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​യാ​സ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ട് മ​ന​സി​ലാ​ക്കി പ​രി​ഹാ​രം കാ​ണാ​നാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts