തിരക്കഥ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ കടപ്പെട്ടവനാണ് നടന്‍, എന്നെക്കാളും ഇച്ഛാശക്തിയും അറിവുമുള്ള മനുഷ്യനാണ് അദ്ദേഹം. പക്ഷേ പൃഥ്വിരാജിന്റെ ആ നിലപാടിനോട് തനിയ്ക്ക് യോജിപ്പില്ല; തുറന്നു പറഞ്ഞ് ടൊവിനോ

നിലപാടുകളുള്ള അഭിനേതാവെന്നാണ് ടൊവീനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ ടൊവീനോയ്ക്ക് ഇപ്പോള്‍ വെച്ചടി വെച്ചടി കയറ്റമാണ്. പ്രളയകാലത്ത് ഒരു അഭിനേതാവിന് സമൂഹത്തിനുവേണ്ടി എന്തൊക്കെ ചെയ്യാമെന്നും അദേഹം കാണിച്ചുതന്നു. ഇപ്പോള്‍ മറ്റൊരു വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ടൊവീനോ.

സ്ത്രീവിരുദ്ധ ഡയലോഗുകള്‍ സിനിമയില്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ നിലപാടിനോട് യോജിപ്പില്ലെന്നാണ് നടന്‍ പറയുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ കടപ്പെട്ടവനാണ് നടനെന്നും അതിന്റെ പേരില്‍ നടനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ടൊവീനോ പറയുന്നു. പൃഥ്വിരാജില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്.

ഞങ്ങള്‍ ഒരിക്കലും ഒരു പോലുള്ള ആളുകളല്ല. എന്നെക്കാളും ഇച്ഛാശക്തിയും അറിവുമുള്ള മനുഷ്യനാണ് അദ്ദേഹം. പക്ഷേ സിനിമയെ സ്നേഹിക്കുന്ന കാര്യത്തില്‍ സമാനതകളുണ്ട്. സ്ത്രീവിരുദ്ധമെന്നു തോന്നാവുന്ന ഡയലോഗു പോലും സിനിമയില്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ നിലപാടിനോട് യോജിപ്പില്ല.

തിരക്കഥ ആവശ്യപ്പെടുന്ന എന്തും നടന്‍ ചെയ്യണം. അതിനു നടനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല’. ടൊവീനോ പറയുന്നു. കസബയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ മമ്മൂട്ടിയെയും ടൊവീനോ പിന്തുണച്ചു. സിനിമയിലെ ഒരു ഡയലോഗിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വ്യക്തിജീവിതത്തില്‍ മമ്മൂക്ക എങ്ങിനെയാണ് എന്നതല്ലേ പ്രധാനം. ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ? ടൊവീനോ ചോദിക്കുന്നു.

Related posts