നെ​ത​ന്യാ​ഹു​വി​ന്‍റെ തീ​വ്ര വ​ല​തു​പ​ക്ഷ ഭ​ര​ണ​സ​ഖ്യ​ത്തി​നും ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ കൂ​ട്ടു​കെ​ട്ടി​നും കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടാ​നാ​കാ​തെ പോ​യാ​ൽ, അ​റ​ബ് പാ​ർ​ട്ടി​ക​ൾ കിം​ഗ് മേ​ക്ക​റാ​കു​മോ?

ടെ​ൽ അ​വീ​വ്: ക​ടു​ത്ത പോ​രാ​ട്ട​വും അ​നി​ശ്ചി​ത​ത്വ​വും നി​റ​ഞ്ഞ ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റ് (ക്നെ​സെ​റ്റ്) തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി അ​റ​ബ് പാ​ർ​ട്ടി​ക​ൾ മാ​റു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ തീ​വ്ര വ​ല​തു​പ​ക്ഷ ഭ​ര​ണ​സ​ഖ്യ​ത്തി​നും ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ കൂ​ട്ടു​കെ​ട്ടി​നും കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടാ​നാ​കാ​തെ പോ​യാ​ൽ ഇ​സ്രാ​യേ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ അ​റ​ബ് പാ​ർ​ട്ടി​ക​ൾ ‘കിം​ഗ് മേ​ക്ക​ർ’ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടേ​ക്കാം.

120 അം​ഗ​ങ്ങ​ളു​ള്ള ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ 61 സീ​റ്റു​ക​ളാ​ണ് ആ​വ​ശ്യം. എ​ന്നാ​ൽ, എ​ക്സി​റ്റ് പോ​ളു​ക​ളും വോ​ട്ടെ​ണ്ണ​ൽ സൂ​ച​ന​ക​ളും അ​നു​സ​രി​ച്ച് നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ത്തി​നോ ഐ​സ​ൻ​കോ​ട്ടി​ന്‍റെ സ​ഖ്യ​ത്തി​നോ ഒ​റ്റ​യ്ക്ക് 61 സീ​റ്റു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ 18-ഓ​ളം സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്ന് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന ര​ണ്ട് പ്ര​ധാ​ന അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

നെ​ത​ന്യാ​ഹു​വി​നെ ഭ​ര​ണ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ൻ സൈ​നി​ക മേ​ധാ​വി​യാ​യ ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ അ​ൽ അ​ക്സ സു​ര​ക്ഷാ​വീ​ഴ്ച​യ്ക്കും തു​ട​ർ​ന്നു​ണ്ടാ​യ യു​ദ്ധ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ നെ​ത​ന്യാ​ഹു​വി​നോ​ട് ന​ൽ​കി​യ എ​തി​ർ​പ്പി​ന്‍റെ ഫ​ല​മാ​ണ് ഈ ​തി​രി​ച്ച​ടി​യെ​ന്ന് ഐ​സ​ൻ​കോ​ട്ട് പ്ര​തി​ക​രി​ച്ചു. എ​ങ്കി​ലും, പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് ഭൂ​രി​പ​ക്ഷം തി​ക​യ്ക്കാ​ൻ ക​ഴി​യാ​ത്ത​ത് തി​രി​ച്ച​ടി​യാ​ണ്.

സ​ഖ്യ​സാ​ധ്യ​ത​ക​ളും ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി​യും

സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ഐ​സ​ൻ​കോ​ട്ട് അ​റ​ബ് പാ​ർ​ട്ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മ​ൻ​സൂ​ർ അ​ബ്ബാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മി​ത​വാ​ദി സ്വ​ഭാ​വ​മു​ള്ള റാം ​പാ​ർ​ട്ടി മു​ൻ​പും ഇ​സ്രാ​യേ​ൽ ഭ​ര​ണ​സ​ഖ്യ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന​തി​നാ​ൽ ഐ​സ​ൻ​കോ​ട്ടു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യേ​ക്കും.

തീ​വ്ര നി​ല​പാ​ടു​ക​ളു​ള്ള ഈ ​സ​ഖ്യ​വു​മാ​യി പൂ​ർ​ണ​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന് ഐ​സ​ൻ​കോ​ട്ടി​ന് മ​ടി​യു​ണ്ടെ​ങ്കി​ലും, നെ​ത​ന്യാ​ഹു​വി​നെ ഒ​ഴി​വാ​ക്കാ​ൻ സ​ഭ​യ്ക്ക് പു​റ​ത്തു​നി​ന്ന് പി​ന്തു​ണ ന​ൽ​കാ​ൻ ത​ങ്ങ​ൾ ത​യാ​റാ​ണെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, തീ​വ്ര വ​ല​തു​പ​ക്ഷ നി​ല​പാ​ടു​ക​ളു​ള്ള സ്വ​ന്തം മു​ന്ന​ണി​യി​ലെ നേ​താ​ക്ക​ളു​ടെ എ​തി​ർ​പ്പ് കാ​ര​ണം അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ നെ​ത​ന്യാ​ഹു തേ​ടാ​ൻ സാ​ധ്യ​ത​യി​ല്ല.

ഇ​സ്രാ​യേ​ൽ ജ​ന​സം​ഖ്യ​യു​ടെ 20 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന അ​റ​ബ് വോ​ട്ട​ർ​മാ​ർ റി​ക്കാ​ർ​ഡ് രീ​തി​യി​ലാ​ണ് ഇ​ത്ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ സ​ർ​ക്കാ​ർ ആ​ര് രൂ​പീ​ക​രി​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​ൽ അ​റ​ബ് സ​മു​ദാ​യ​വും അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളും കൈ​ക്കൊ​ള്ളു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഇ​സ്രാ​യേ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​കും.

Related posts

Leave a Comment