ആഴക്കടൽ മത്സ്യബന്ധനം; തൊഴിലാളികൾക്ക് സർക്കാർ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി മേഴ്സികുട്ടി‍യമ്മ

ക​യ്പ​മം​ഗ​ലം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ്രാ​പ്ത​രാ​ക്കാ​നാ​യി സ​ർ​ക്കാ​ർ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ്, ഹാ​ർ​ബ​ർ വ​കു​പ്പ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.അ​ഴീ​ക്കോ​ട് മേ​ഖ​ല ചെ​മ്മീ​ൻ വി​ത്തു​ൽ​പ്പാ​ദ​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​ഫ് തീ​ര​മൈ​ത്രി ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വും, ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ, ജ​ല​കൃ​ഷി പ​രി​ശീ​ല​ന കേ​ന്ദ്രം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഫി​ഷ​റീ​സ് മ​ന്ത്രി.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യും പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വും സ​ർ​ക്കാ​ർ ഒ​രു​ക്കും. മ​ത്സ്യ​തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന​യാ​യി​രി​ക്കും പ​ദ്ധ​തി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ക. പ​ദ്ധ​തി നി​ർ​വ്വ​ഹ​ണ​ത്തി​നാ​യി സ​ബ്സി​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കും. 36 ബോ​ട്ടു​ക​ളാ​ണ് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​ലി​ൽ ഇ​റ​ക്കു​ക.

തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​കി​യാ​കും ആ​ഴ​ക്ക​ട​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ക. പ​ദ്ധ​തി നി​ർ​വ്വ​ഹ​ക്ക​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.മ​ത്സ്യ ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും മ​ത്സ്യ സ​ന്പ​ത്തി​ന്‍റെ സം​ര​ക്ഷ​ണം, തീ​ര​ദേ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണം എ​ന്നി​വ സ​ർ​ക്കാ​റി​ന്‍റെ പ്ര​ഥ​മ ല​ക്ഷ്യ​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

മ​ത്സ്യ ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ല​ക്ഷ്യ​മി​ട്ട് 18 കോ​ടി രൂ​പ ചി​ല​വി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്ന് മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഇ.​ടി.​ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം ​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ​ൻ.​എ​സ്.​ശ്രീ​ലു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദി​നി മോ​ഹ​ന​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഇ.​കെ.​മ​ല്ലി​ക നൗ​ഷാ​ദ് കൈ​ത​വ​ള​പ്പി​ൽ, സീ​ന അ​ഷ​റ​ഫ്, പി.​എം.​അ​ബ്ദു​ള്ള, പ്ര​സീ​ന റാ​ഫി, ഫി​ഷ​റീ​സ് മ​ധ്യ​മേ​ഖ​ല ജോ​യി​ൻ​റ് ഡ​യ​റ​ക്ട​ർ എം.​എ​സ്.​സാ​ജു, പി.​വി.​മോ​ഹ​ന​ൻ, സി.​കെ.​മ​ജീ​ദ്, പി.​എ.​ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​വ​യ​വ​ർ സം​സാ​രി​ച്ചു.

Related posts