കമ്പനിയു‌ടെ ജെൻസി റൂൾബുക്ക് ! സംരംഭകന്‍റെ വ്യ​ത്യ​സ്ത​മാ​യ ക​മ്പ​നി നി​യ​മ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു

മോ​ശം ക്ല​യ​ന്‍റു​ക​ൾ​ക്കും ശ​മ്പ​ള​മി​ല്ലാ​ത്ത അ​ധി​ക ജോ​ലി​ക​ൾ​ക്കും വി​ര​സ​മാ​യ പാ​ർ​ട്ടി​ക​ൾ​ക്കും ത​ന്‍റെ ക​മ്പ​നി​യി​ൽ സ്ഥാ​ന​മി​ല്ലെ​ന്ന് ച​ണ്ഡീ​ഗ​ഡ് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ൻ ജ​ൻ​സി സം​രം​ഭ​ക​ൻ പ്ര​ഥം ജി​ൻ​ഡാ​ൽ. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം താ​ൻ ക​മ്പ​നി​യി​ൽ പി​ന്തു​ട​രു​ന്ന പു​തി​യ തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ താ​ത്പ്പ​ര്യ​ങ്ങ​ൾ​ക്കും സു​താ​ര്യ​ത​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി.

ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യേ​ണ്ടി വ​ന്നാ​ൽ, സാ​ധാ​ര​ണ ന​ൽ​കു​ന്ന​തി​ന്റെ ഇ​ര​ട്ടി ശ​മ്പ​ളം ന​ൽ​കും.ജീ​വ​ന​ക്കാ​ർ​ക്ക് ത​ന്നെ പ​ര​സ്യ​മാ​യി ക​ളി​യാ​ക്കാ​നും വി​മ​ർ​ശി​ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ പ്ര​ഥം ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​ക സെ​ഷ​നു​ക​ളും ന​ട​ത്താ​റു​ണ്ട്. ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ൾ ജീ​വ​ന​ക്കാ​രു​മാ​യി വ​ള​രെ സു​താ​ര്യ​മാ​യി ച​ർ​ച്ച ചെ​യ്യാ​റു​ണ്ട്.

ജീ​വ​ന​ക്കാ​ർ​ക്കാ​യി മാ​സാ​ന്ത്യ പാ​ർ​ട്ടി​ക​ൾ വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ചു​കൊ​ണ്ട് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മോ​ശ​മാ​യി പെ​രു​മാ​റു​ന്ന ക്ല​യ​ന്‍റു​ക​ളെ ജീ​വ​ന​ക്കാ​രു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ല. ജീ​വ​ന​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഇ​ത്ത​രം ക്ല​യ​ന്റു​ക​ളെ ഒ​ഴി​വാ​ക്കാ​നാ​ണ് പ്ര​ഥം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

റ​വ​ന്യൂ നേ​ട്ട​ത്തി​ന് പു​റ​മെ ന​ല്ലൊ​രു തൊ​ഴി​ൽ സം​സ്കാ​രം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ത​ന്റെ ല​ക്ഷ്യ​മെ​ന്ന് പ്ര​ഥം ജി​ൻ​ഡാ​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ഈ ​ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റ് ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​രാ​ണ് ഈ ​പു​തി​യ തൊ​ഴി​ൽ ശൈ​ലി​യെ അ​നു​കൂ​ലി​ച്ചും പ്ര​ശം​സി​ച്ചും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment