തി​രു​വ​ന​ന്ത​പു​രം-​വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു; പു​ന​ലൂ​ർ, ചെ​ങ്കോ​ട്ട വ​ഴി മൂ​ന്ന് സ​ർ​വീ​സു​ക​ൾ

പ​ര​വൂ​ർ: വേ​ന​ല​വ​ധി​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. മെ​യ് മാ​സ​ത്തി​ലെ മൂ​ന്ന് ബു​ധ​നാ​ഴ്ച​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ (കൊ​ച്ചു​വേ​ളി) നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും തി​രി​ച്ച് വ്യാ​ഴാ​ഴ്ച​ക​ളി​ൽ വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് – വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ (06031) മെ​യ് 13, 20, 27 തീ​യ​തി​ക​ളി​ൽ (ബു​ധ​നാ​ഴ്ച) രാ​വി​ലെ 11 ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ട്രെ​യി​ൻ വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും. കൊ​ല്ലം (12.30), പു​ന​ലൂ​ർ (1.40), ചെ​ങ്കോ​ട്ട (4.50), തെ​ങ്കാ​ശി (5.15) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ​ക്ര​മം. വി​രു​ദു​ന​ഗ​ർ, മാ​നാ​മ​ധു​രൈ, കാ​രൈ​ക്കു​ടി, തി​രു​വാ​രൂ​ർ, നാ​ഗ​പ​ട്ട​ണം വ​ഴി ട്രെ​യി​ൻ വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തും.

തി​രി​കെ​യു​ള്ള വേ​ളാ​ങ്ക​ണ്ണി – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ (06032) മെ​യ് 14, 21, 28 (വ്യാ​ഴം) തീ​യ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് 12.45-ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ​ന്ന് പു​ല​ർ​ച്ചെ 5.45-ന് ​ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ എ​ത്തും. ഈ ​ട്രെ​യി​ൻ പു​ല​ർ​ച്ചെ 1.05-ന് ​പു​ന​ലൂ​രി​ലും 2.35-ന് ​കൊ​ല്ല​ത്തും എ​ത്തും.

ര​ണ്ട് എ​സി ടു ​ട​യ​ർ കോ​ച്ചു​ക​ൾ, ര​ണ്ട് എ​സി ത്രീ ​ട​യ​ർ കോ​ച്ചു​ക​ൾ, മൂ​ന്ന് എ​സി ത്രീ ​ട​യ​ർ ഇ​ക്കോ​ണ​മി കോ​ച്ചു​ക​ൾ, ആ​റ് സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ, നാ​ല് സെ​ക്ക​ൻ​ഡ് ക്ലാ​സ് ജ​ന​റ​ൽ കോ​ച്ചു​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് ട്രെ​യി​നി​ന്‍റെ ഘ​ട​ന. വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ക​ർ​ക്കും ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഈ ​പ്ര​ത്യേ​ക സ​ർ​വീ​സ് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment