ഓ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റി​യാ​ൽ ഇ​നി​മു​ട്ട​ൻ പ​ണി; പ്ലാ​റ്റ്‌​ഫോ​മി​ൽ വ​ച്ചു​ത​ന്നെ 2000 രൂ​പ പി​ഴ ഈ​ടാ​ക്കും

പ​ര​വൂ​ർ: റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന (ആ​ർ​പി​എ​ഫ്). ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ ഓ​ടി​ക്ക​യ​റു​ന്ന​വ​ർ​ക്കും നി​ർ​ത്തു​ന്ന​തി​ന് മു​ൻ​പ് ചാ​ടി​യി​റ​ങ്ങു​ന്ന​വ​ർ​ക്കും ഇ​നി മു​ത​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ വ​ച്ചു​ത​ന്നെ 2000 രൂ​പ വ​രെ പി​ഴ ചു​മ​ത്തും. ഇ​തു​വ​രെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യോ റെ​യി​ൽ​വേ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യോ ചെ​യ്തി​രു​ന്ന രീ​തി​ക്കാ​ണ് മാ​റ്റം വ​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ നാ​ല് മാ​സ​ങ്ങ​ളി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള 37 അ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 12 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും 25 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30-ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ന​ടി​യി​ൽ വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വം റെ​യി​ൽ​വേ​യെ ഗൗ​ര​വ​ക​ര​മാ​യ ഈ ​നീ​ക്ക​ത്തി​ന് പ്രേ​രി​പ്പി​ച്ചു. 2025-ൽ ​മാ​ത്രം ഡി​വി​ഷ​നി​ൽ ഇ​ത്ത​ര​ത്തി​ൽ 113 അ​പ​ക​ട​ങ്ങ​ളി​ലാ​യി 31 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു.

റെ​യി​ൽ​വേ ആ​ക്റ്റി​ലെ സെ​ക്ഷ​ൻ 156 പ്ര​കാ​രം അ​പ​ക​ട​ക​ര​മാ​യ ഇ​ത്ത​രം രീ​തി​ക​ളെ ക്രി​മി​ന​ൽ കു​റ്റ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് സെ​ക്ക​ൻ​ഡു​ക​ളു​ടെ ലാ​ഭ​ത്തേ​ക്കാ​ൾ ജീ​വ​ന്റെ വി​ല ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഈ ​ഉ​ട​ൻ പി​ഴ ശി​ക്ഷ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യു​ള്ള ഔ​ദ്യോ​ഗി​ക സ​ർ​ക്കു​ല​ർ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ പു​റ​ത്തി​റ​ങ്ങും.

സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​മ്പോ​ൾ പോ​ലും ട്രെ​യി​നി​ന്റെ വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ പ്ര​വ​ണ​ത​യും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ട്രെ​യി​ൻ വ​ള​വു​ക​ൾ തി​രി​യു​മ്പോ​ൾ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ടു​ന്ന​തും ഭാ​ര​മേ​റി​യ വാ​തി​ലു​ക​ൾ പെ​ട്ടെ​ന്ന് അ​ട​യു​ന്ന​തും യാ​ത്ര​ക്കാ​രെ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് കൗ​ൺ​സി​ലിം​ഗ് ന​ൽ​കു​ന്ന​തി​നൊ​പ്പം തി​ര​ക്കേ​റി​യ ട്രെ​യി​നു​ക​ളി​ൽ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment