24 മ​ണി​ക്കൂ​റി​നി​ടെ 1,320 മ​ര​ണ​ങ്ങ​ൾ, ഞെ​ട്ടി​ത്ത​രി​ച്ച് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡിസി: ലോ​ക​ജ​ന​ത​യു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ്- 19 വൈ​റ​സ് അ​തി​വേ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലാ​ണ് വൈ​റ​സ് ഇ​പ്പോ​ൾ വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,320 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

7,391 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ഒ​റ്റ​ദി​വ​സം കൊ​ണ്ട് 32,000ത്തിേ​ലേ​റെ​പ്പേ​ർ​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,76,965 ആ​യി.

അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ ഉ​ള്ള​ത്. 1,03,476 പേ​ർ. ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ 680 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ന്യൂ​ജ​ഴ്സി​യി​ൽ 29,895 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ മി​ഷി​ഗ​ണി​ൽ 12,774 പേ​ർ വൈ​റ​സ് ബാ​ധി​ത​രാ​യി. ഫ്രാ​ൻ​സി​ലും സ്പെ​യി​നി​ലും ഇ​റ്റ​ലി​യി​ലു​മെ​ല്ലാം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്നു​ണ്ട്.

ഫ്രാ​ൻ​സി​ൽ 1,124 പേ​രാ​ണ് പു​തു​താ​യി മ​ര​ണ​പ്പെ​ട്ട​ത്. ഇ​വി​ടെ ആ​കെ 64,338 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ 6,507 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. സ്പെ​യി​നി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 850ലേ​റെ പേ​ർ മ​രി​ച്ച​പ്പോ​ൾ ഇ​റ്റ​ലി​യി​ൽ പു​തു​താ​യി മ​ര​ണ​പ്പെ​ട്ട​ത് 766 പേ​രാ​ണ്. ഇ​റ്റ​ലി​യി​ൽ ആ​കെ 1,19,827 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ 14,681 പേ​ർ മ​ര​ണ​പ്പെ​ട്ടു.

സ്പെ​യി​നി​ൽ 1,19,199 പേ​ർ​ക്ക് വൈ​റ​സ് പി​ടി​പെ​ട്ട​പ്പോ​ൾ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് ആ​കെ 11,198 പേ​ർ​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്താ​കെ 82,745 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​വി​ഡ് ബാ​ധി​ച്ചു​ള്ള ലോ​ക​വ്യാ​പ​ക മ​ര​ണം അ​റു​പ​തി​നാ​യി​ര​ത്തിലേ​ക്ക് അ​ടു​ക്കു​ന്പോ​ൾ പു​തു​താ​യി മ​ര​ണ​പ്പെ​ട്ട​ത് ആ​റാ​യി​ര​ത്തോ​ളം പേ​ർ.

Related posts

Leave a Comment