അവസാന മിനുക്കു പണികളും പൂർത്തിയാക്കി അവർ കാത്തിരിക്കുന്നു; നാ​ൽ​പ്പ​തു ദി​വ​സം നീ​ണ്ട ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്നു; മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ഇ​ന്നു അ​ർ​ധ​രാ​ത്രി​ ക​ട​ലി​ലി​റ​ങ്ങും

ക​ണ്ണൂ​ർ: നാ​ൽ​പ്പ​തു ദി​വ​സം നീ​ണ്ട ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു അ​ർ​ധ​രാ​ത്രി​യോ​ടെ ക​ട​ലി​ലി​റ​ങ്ങും.​സം​സ്ഥാ​ന​ത്ത് വി​വി​ധ ഹാ​ർ​ബ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് 3600 ഫി​ഷിം​ഗ് ബോ​ട്ടു​ക​ളും 600 ഗി​ൽ​നൈ​റ്റ് ബോ​ട്ടു​ക​ളു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

സീ​സ​ൺ തു​ട​ക്ക​ത്തി​ൽ ക​രി​ക്കാ​ടി ചെ​മ്മീ​നും, കി​ളി​മീ​ൻ, മ​ത്തി ,അ​യ​ല, തി​ര​ണ്ടി, സ്രാ​വ് തു​ട​ങ്ങി​യ മീ​നു​ക​ൾ കൂ​ടു​ത​ൽ ല​ഭി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്ന് അ​ഴീ​ക്ക​ലി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്താ​ണ് ബോ​ട്ടു​ക​ളു​ടെ​യും വ​ല​ക​ളു​ടെ​യും പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.

സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ ബോ​ട്ടു​ക​ളു​ടെ അ​ത്യാ​വ​ശ്യ പ​ണി​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ബോ​ട്ടു​ട​മ​ക​ൾ പ​റ​യു​ന്നു. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്ത് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ഴീ​ക്ക​ൽ, ആ​യി​ക്ക​ര, ബേ​പ്പൂ​ർ, കോ​ഴി​ക്കോ​ട് ജ​ട്ടി​ക​ളി​ൽ എ​ത്തി.

നേ​ര​ത്തെ ത​മി​ഴ്നാ​ട്ടു​കാ​രാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളി​ൽ കു​ടു​ത​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും നി​ല​വി​ൽ ഒ​ഡീ​ഷ, അ​സം,ബീ​ഹാ​ർ, ഹ​രി​യാ​ന, പ​ശ്ചി​മ ബം​ഗാ​ൾ,ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്.​ട്രോ​ളിം​ഗ് സ​മ​യ​ത്ത് ചാ​ക​ര പ്ര​തീ​ക്ഷി​ച്ച പ​ര​ന്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് ഇ​ക്കു​റി ജി​ല്ല​യി​ൽ കാ​ര്യ​മാ​യ ചാ​ക​ര കൊ​യ്ത്ത് ല​ഭി​ച്ചി​ല്ല. നി​രോ​ധ​നം തു​ട​ങ്ങി​യ ആ​ദ്യ ആ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് ചെ​റി​യ തോ​തി​ലു​ള്ള ചാ​ക​ര​ക്കൊ​യ്ത്തു​ണ്ടാ​യ​ത്. മ​ത്സ്യ​ക്ഷാ​മം നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും വ​ലീ​യ പ്ര​തീ​ക്ഷ​യി​ൽ വ​ല​യെ​റി​യു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് മ​ത്സ്യ​ത്തൊ​ഴി ലാ​ളി​ക​ൾ.

Related posts