യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: യു​ക്രെ​യ്നെ​തി​രെ ഹംഗറി​ക്കും റൊ​മാ​നി​യ​ക്കെതിരെ സ്വീ​ഡ​നും ജ​യം

യുടി​ർ​നാ​വ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ യു​ക്രെ​യ്നെ​തി​രെ ഹംഗറി​ക്ക് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ഫ് മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഹംഗറി വി​ജ​യി​ച്ച​ത്.
ഹംഗറി​ക്ക് വേ​ണ്ടി ലാ​സ്‌​ലി​യോ ടോ​ത്തും മാ​ർ​ക്ക് സി​സിം​ഗ​റും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​മ​ൻ യാ​രെം​ചു​ക്ക് ആ​ണ് യു​ക്രെ​യ്ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഏ​ഴ് പോ​യി​ന്‍റുമായി നി​ല​വി​ൽ ഗ്രൂ​പ്പ് എ​ഫി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഹംഗറി.

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്വീ​ഡ​ന് ആ​വേ​ശ ജ​യം

ബു​ക്കാ​റ​സ്റ്റ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്വീ​ഡ​ന് ആ​വേ​ശ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ച്ച് മ​ത്സ​ര​ത്തി​ൽ റൊ​മാ​നി​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.
വി​ക്ട​ർ ഗ്യോ​കെ​രെ​സ് ആ​ണ് സ്വീ​ഡ​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 13-ാം മി​നി​റ്റി​ലാ​ണ് ഗ്യോ​കെ​രെ​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സ്വീ​ഡ​ന് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സ്വീ​ഡ​ൻ.

Related posts

Leave a Comment