ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ കാണാനെത്തിയ ഉമ്മൻചാണ്ടിയെ തടഞ്ഞ്പോലീസ്;  തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരേ ന​ട​പ​ടി​യെ​ടു​ക്ക​ണമെന്ന് ഡി​സി​സി

തൃ​ശൂ​ർ: പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കെഎസ്‌യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‘

ഉ​മ്മ​ൻ​ചാ​ണ്ടി വ​രു​ന്ന​തി​നു​മു​ന്പ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എൻ.​പ്ര​താ​പ​ന​ട​ക്ക​മു​ള്ള​വ​രെ​യും പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ജ​നാ​ധി​പ​ത്യ​സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​നെ തു​ട​ർ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി മ​ട​ങ്ങി പോ​കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്ന് കാ​ണാ​ൻ അ​നു​വ​ദി​ച്ചു.

Related posts