ഉ​ഷാ ജോ​സ​ഫി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം; മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ന​ൽ​കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി

അ​മ്പ​ല​പ്പു​ഴ: ഉ​ഷാ ജോ​സ​ഫി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം എ​ന്നു​മു​ണ്ടാ​കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. വ​യ​റ്റി​ൽ അ​ഞ്ചുവ​ർ​ഷം ക​ത്രി​ക​യു​മാ​യി ജീ​വി​ച്ച പു​ന്ന​പ്ര സ്വ​ദേ​ശി​നി ഉ​ഷാ ജോ​സ​ഫി​നെ വീ​ട്ടിൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ഷ​യ്ക്കു​ണ്ടാ​യ അ​നു​ഭ​വം സ​ങ്ക​ട​ക​ര​മാ​ണ്.

അ​ഞ്ചു വ​ർ​ഷം വ​യ​റ്റി​ൽ ക​ത്രി​ക​യു​മാ​യി ന​ട​ന്നി​ട്ടും ഉ​ത്ത​ര​വാ​ദപ്പെ​ട്ട​വ​ർ മ​ന​സി​ലാ​ക്കി​യി​ല്ല. സ​ർ​ക്കാ​ർ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് പ്രശ്നം കണ്ടത്. കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ 24 മ​ണി​ക്കൂ​റി​ന​കം ന​ൽ​കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒ​രു പ്ര​തി​ക​ര​ണ​വും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് താ​ൻ ഇ​ട​പെ​ട്ട് അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​ത്. സംഭവവുമാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച​വ​ർ കു​ഴ​പ്പ​ക്കാ​രാ​യി മാ​റി​യെ​ന്നും കെ.​സി. പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് സ​ഹാ​യ​ത്തോ​ടെ ഉ​ഷ​യ്ക്ക് വീ​ടൊ​രു​ങ്ങു​ന്നു
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഇ​ട​യി​ല്‍ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ ഉ​ഷാ ജോ​സ​ഫി​ന് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ടൊ​രു​ങ്ങു​ന്നു.അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ത്രി​ക പു​റ​ത്തെ​ടു​ത്ത ശേ​ഷം വി​ശ്ര​മ​ത്തി​ല്‍ ക​ഴി​യു​ന്ന ഉ​ഷ​യു​ടെ പു​ന്ന​പ്ര​യി​ലെ വീ​ട് ആ​ല​പ്പു​ഴ എം​പി​യാ​യ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ​.സി. വേ​ണു​ഗോ​പാ​ല്‍ എം​പി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

ഉ​ഷ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെയും പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കി​യ വേ​ണു​ഗോ​പാ​ല്‍ സാ​മ്പ​ത്തി​കബു​ദ്ധി​മു​ട്ടു​ക​ളെത്തു​ട​ര്‍​ന്ന് നി​ര്‍​മാ​ണം പാ​തി​വഴിയിൽ നി​ല​ച്ച വീ​ടി​ന്‍റെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. പു​ന്ന​പ്ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യോ​ട് വീ​ടി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​നും നി​ര്‍​ദേശി​ച്ചു.

എ​ത്ര​യും വേ​ഗം ഉ​ഷ​യു​ടെ വീ​ടി​ന്‍റെ നി​ര്‍​മാ​ണജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ എം. ​പൈ​ങ്ങാ​മ​ഠം അ​റി​യി​ച്ചു.

വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടുങ്ങി ഉ​ഷ നേ​രി​ടു​ന്ന ദു​രി​തം മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​യാ​യ​പ്പോ​ള്‍ ഉഷയു ടെ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത് കെ​.സി. വേ​ണു​ഗോ​പാ​ല്‍ എം​പി ആ​യി​രു​ന്നു.

Related posts

Leave a Comment