പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന് മു​ന്‍​കൂ​ട്ടി​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​നും ബു​ക്കിം​ഗും നി​ര്‍​ബ​ന്ധ​മി​ല്ല; കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ല്‍​ഹി: പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​കൂ​ട്ടി ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​തെ തൊ​ട്ട​ടു​ത്തു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ന്‍ ഇ​നി മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യോ സ്ലോ​ട്ട് ബു​ക്ക് ചെ​യ്യു​ക​യോ വേ​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും ശ്ര​ദ്ധ​യി​ല്‍പെ​ട്ട വാ​ക്‌​സി​ന്‍ വി​രു​ദ്ധ​ത ത​ട​യാ​നു​മാ​ണ് പു​തി​യ ന​ട​പ​ടി.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പ​ടെ വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാണെ​ന്ന് വ്യാ​പ​ക വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

മു​ന്‍​കൂ​ര്‍ ര​ജി​സ്‌​ട്രേ​ഷ​നി​ല്ലാ​തെ പ​തി​നെ​ട്ട് വ​യ​സി​നു മു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ നേ​രി​ട്ട് ചെ​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്തു മ​രു​ന്ന് സ്വീ​ക​രി​ക്കാം എ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​തി​നെ​ട്ടി​നും 44നും ​ഇ​ട​യി​ലു​ള്ള​വ​ര്‍ ഇ​ന്ത്യയി​ല്‍ വ​ലി​യ ജ​ന​സം​ഖ്യ​യാ​ണ്. ഇ​വ​ര്‍​ക്ക് അ​തി​വേ​ഗം വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത് സാ​മ്പ​ത്തി​ക, വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ​ര്‍ വേ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

Related posts

Leave a Comment