രോഗമുക്തി നേടിയവർക്കു മൂന്നു മാസത്തിനുശേഷം വാക്സിൻ സ്വീകരിക്കാം! പു​തി​യ മാ​ർ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ​ക്കു മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച ശേ​ഷം വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​വ​ർ ര​ണ്ടാം ഡോ​സ് മൂ​ന്നു മാ​സ​ത്തി​നു ശേ​ഷ​മേ എ​ടു​ക്കാ​വൂ എ​ന്നും പു​തി​യ മാ​ർ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് ബാ​ധി​ച്ച​വ​രോ​ട് വാ​ക്സി​ൻ എ​ടു​ക്കാ​ൻ നാ​ലാ​ഴ്ച​യും ര​ണ്ടാ​ഴ്ച​യു​മാ​ണ് ഡോ​ക്ട​ർ​മാ​ർ പൊ​തു​വേ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 12 മു​ത​ൽ 16 വ​രെ ആ​ഴ്ച​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

Related posts

Leave a Comment