ദേശീയപാതയോരങ്ങളിലെ കു​ന്നി​ടി​ച്ചു​ള്ള നിർമാണം ; മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​കുമെന്ന് ആശങ്ക

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ൽ നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​ൻ​തോ​തി​ൽ കു​ന്നി​ടി​ച്ചു​ള്ള പ്ര​വൃ​ത്തി​ക​ൾ മ​ണ്ണി​ടി​ച്ചി​ലി​നും പാ​രി​സ്ഥി​തി​ക വ്യ​തി​യാ​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ.
തേ​നി​ടു​ക്ക്, പ​ന്നി​യ​ങ്ക​ര തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ൻ​തോ​തി​ൽ കു​ന്നു​നി​ര​പ്പാ​ക്ക​ൽ ന​ട​ക്കു​ന്ന​ത്.

സ്ഥ​ലം ലെ​വ​ൽ ചെ​യ്യാ​നെ​ന്ന മ​ട്ടി​ലാ​ണ് കു​ന്ന് നി​ര​പ്പാ​ക്ക​ൽ ന​ട​ക്കു​ന്ന​ത്. ഇ​തി​നു റ​വ​ന്യൂ അ​ധി​കൃ​ത​രും കൂ​ട്ടു​നി​ല്ക്കു​ന്ന​തി​നാ​ൽ നി​യ​മ​ലം​ഘ​ന ന​ട​പ​ടി​ക​ൾ നി​ർ​ബാ​ധം തു​ട​രു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ ഇ​വി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി മ​ണ്ണും ചെ​ളി​യും റോ​ഡി​ലെ​ത്തും.

ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ അ​തി​വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ൽ വ്യാ​പ​ക മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി മ​ഴ​പെ​യ്താ​ൽ ഇ​വി​ടെ​യെ​ല്ലാം മ​ണ്ണി​ടി​ച്ചി​ൽ വീ​ണ്ടും ഉ​ണ്ടാ​കും. ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ അ​പാ​ക​ത​ക​ളാ​ണ് ഇ​ത്ര​യും സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലി​നു കാ​ര​ണ​മാ​ക്കി​യ​ത്. ചെ​മ്മ​ണ്ണാം​കു​ന്ന്, വാ​ണി​യ​ന്പാ​റ, കൊ​ന്പ​ൻ വി​ല്ല​ൻ​വി​ള​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാം​വി​ധം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വാ​ണി​യ​ന്പാ​റ നീ​ലി​പ്പാ​റ​യി​ൽ ക​രി​ങ്ക​ല്ല് ഖ​ന​ന​ത്തെ​തു​ട​ർ​ന്ന് ഒ​രു വ​ലി​യ പ്ര​ദേ​ശ​മാ​കെ പ​ച്ച​പ്പി​ല്ലാ​താ​യി. മ​ണ്ണി​ന്‍റെ പേ​രി​ൽ മ​ണ്ണു​ക​ട​ത്താ​നു​ള്ള പെ​ർ​മി​റ്റെ​ടു​ത്ത് ചി​റ്റി​ല​ഞ്ചേ​രി​ക്ക​ടു​ത്ത് വ​ൻ​തോ​തി​ലു​ള്ള കു​ന്നി​ടി​ക്ക​ലാ​ണ് ന​ട​ക്കു​ന്ന​ത്. അ​വി​ടെ​നി​ന്നും ഒ​രു ലോ​ഡ് മ​ണ്ണു​പോ​ലും ദേ​ശീ​യ​പാ​ത​യി​ലെ​ത്തി​യി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. മ​ണ്ണെ​ല്ലാം വ​ലി​യ തു​ക​യ്ക്കാ​ണ് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

Related posts