കൊ​ല്ലം സി​റ്റി പോ​ലീ​സി​ന്‍റെ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​നി നി​യ​മ​സ​ഹാ​യ കേ​ന്ദ്ര​വും

കൊ​ല്ലം: സി​റ്റി പോ​ലീ​സി​ന്‍റെ വ​നി​താ സെ​ല്ലി​ല്‍ നി​യ​മ​സ​ഹാ​യ അ​ഭ​യ കേ​ന്ദ്രം തു​റ​ന്നു. വ​നി​താ സെ​ല്ലി​ല്‍ എ​ത്തു​ന്ന സി​വി​ല്‍ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യു​ടെ​യും സി​റ്റി പോ​ലീ​സി​ന്‍റെെ​യും നേ​തൃ​ത്വ​ത്തി​ല്‍ ലീ​ഗ​ല്‍ ക്ലി​നി​ക്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പോ​ലീ​സ് ക്ല​ബ്ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സ​ബ് ജ​ഡ്ജ് ആ​ര്‍. സു​ധാ​കാ​ന്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു. വ​നി​താ സെ​ല്ലി​ല്‍ എ​ത്തു​ന്ന കേ​സു​ക​ളി​ല്‍ ഏ​റെ​യും കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ്. ഇ​വ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് പാ​ന​ല്‍ അ​ഡ്വ​ക്കേ​റ്റി​ന്‍റേ​യും പാ​രാ ലീ​ഗ​ല്‍ വോ​ള​ണ്ടി​യ​റു​ടേ​യും സേ​വ​നം കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​കും. ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സ​മാ​കും ലീ​ഗ​ല്‍ ക്ലി​നി​ക്ക് പ്ര​വ​ര്‍​ത്തി​ക്കു​ക. കൗ​ണ്‍​സി​ലിം​ഗ് സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ടാ​കും.

തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മു​ള്ള പ​രാ​തി​ക​ള്‍ അ​ദാ​ല​ത്ത് വ​ഴി​യാ​കും തീ​ര്‍​പ്പാ​ക്കു​ക. അ​തി​വേ​ഗ പ​രാ​തി പ​രി​ഹാ​ര​മാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. നി​ല​വി​ല്‍ ജി​ല്ല​യി​ലെ നാ​ലു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​യ​മ​സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഡി​സി​ആ​ര്‍​ബി. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എം.​ആ​ര്‍. സ​തീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. എസി​പിഎ. ​പ്ര​തീ​പ് കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, വ​നി​താ സെ​ല്‍ സിഐസ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ജി​മോ​ള്‍, ഈ​സ്റ്റ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഞ്ജു​ലാ​ല്‍, സി​ന്ധു പ​ട്ട​ത്തു​വി​ള, വ​നി​താ സെ​ല്‍ എ​സ്​ഐ എ​ഫ്. മേ​ഴ്‌​സി, കു​ടും​ബ​ശ്രീ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts