പീ​ഡി​പ്പി​ച്ചി​ട്ടി​ല്ല, തൊ​ട്ട​തേ​യു​ള്ളു..! ആ​ശാ​റാ​മി​നെ പി​ന്തു​ണ​ച്ച് ഇ​സ്ര​ത് ജ​ഹാ​ന്‍ കേ​സി​ല്‍ പ്ര​തി​യാ​യ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ; ആ​ശാ​റാ​മി​ന്‍റെ അ​നു​യാ​യി ആ​ണ് താ​നെ​ന്നു വ​ൻ​സാ​രെ

ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ആ​ശാ​റാം ബാ​പ്പു കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ഗു​ജ​റാ​ത്ത് മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഇ​സ്ര​ത് ജ​ഹാ​ന്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സി​ല്‍ പ്ര​തി​യാ​യ ഡി​ജി വ​ൻ​സാ​ര​യാ​ണ് ആ​ശാ​റാം ബാ ​പ്പു​വി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തു​വ​ന്ന​ത്.

ആ​ശാ​റാം ബ​ലാ​ത്സം​ഗം ചെ​യ്തി​ട്ടി​ല്ലെ​ന്നും പെ​ൺ​കു​ട്ടി​യെ മോ​ശ​മാ​യ രീ​തി​യി​ൽ സ്പ​ർ​ശി​ച്ചു എ​ന്നു​മാ​ത്ര​മാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​തെ​ന്നും വ​ൻ​സാ​ര പ​റ​ഞ്ഞു. ജോ​ധ്പു​ർ കോ​ട​തി വി​ധി​യെ മാ​നി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ൽ ത​ന്നെ​യും ആ​ശാ​റാം ബാ​പ്പു​വി​നെ ബ​ലാ​ത്സം​ഗ കേ​സി​ൽ ശി​ക്ഷി​ച്ച​ത് അ​നു​ചി​ത​മാ​യി​ല്ലെ​ന്നും വ​ൻ​സാ​രെ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ശാ​റാ​മി​ന്‍റെ അ​നു​യാ​യി ആ​ണ് താ​നെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യാ​ണ് വ​ൻ​സാ​രെ ഇ​ക്കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പു​മാ​യി​ട്ടാ​ണ് ത​ന്‍റെ വാ​ദ​ങ്ങ​ൾ വ​ൻ​സാ​രെ നി​ര​ത്തി​യ​ത്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പെ​ൺ​കു​ട്ടി ഒ​രി​ക്ക​ൽ​പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ല. മോ​ശ​മാ​യ രീ​തി​യി​ൽ സ്പ​ർ​ശി​ച്ചു എ​ന്നു​മാ​ത്ര​മാ​ണ് എ​ഫ്ഐ​ആ​റി​ൽ ഉ​ള്ള​തെ​ന്നും വ​ൻ​സാ​രെ പ​റ​ഞ്ഞു.

Related posts