കൗ​തു​ക​ത്തി​ന് ഒ​രു വെ​റ്റി​ലത്ത​ണ്ട് ന​ട്ടു; ഇ​പ്പോ​ൾ കൃ​ഷി​യാ​യി; എ.​എം. സ​ത്താ​റി​ന്‍റെ വീ​ട്ടി​ലെ വെറ്റില കൃഷിയെ അറിയാം

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി


കാ​യം​കു​ളം: കൗ​തു​ക​ത്തി​നാ​യി ഒ​രു വെ​റ്റി​ലച്ചെടി​യു​ടെ ത​ണ്ടു ന​ട്ട​താ​ണ്. ഇ​പ്പോ​ൾ അ​ത് വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച് ഒ​രു കൃ​ഷി​യാ​യി മാ​റി. എ​ന്നാ​ൽ ഈ ​വെ​റ്റി​ല​ക​ൾ വി​ൽ​ക്കാ​റി​ല്ല മ​റി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യാ​ണ്. കാ​യം​കു​ളം ചി​റ​ക്ക​ട​വം ഗ​സ​ൽ വീ​ട്ടി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നാ​യ എ .​എം. സ​ത്താ​റി​ന്‍റെ വീ​ട്ടി​ലാ​ണ് കൊ​ടും വേ​ന​ലി​ലും വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന വെ​റ്റി​ല ചെ​ടി കൗ​തു​കം പ​ക​രു​ന്നു.

വെ​റ്റി​ല​ക്കി​ട​യി​ലേ​ക്ക് ഒ​രു കു​രു​മു​ള​ക് ത​ണ്ടും കൂ​ടി സ​ത്താ​ർ ന​ട്ടു. അ​തും വെ​റ്റി​ല​യു​ടെ ഇ​ട​യി​ൽ ഇ​പ്പോ​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ വെ​റ്റി​ല​ക്ക് ഇ​പ്പോ​ൾ ന​ല്ല വി​ല​യാ​ണ്. പ​ക്ഷേ വീ​ട്ടി​ലെ​ത്തു​ന്ന ആ​വ​ശ്യ​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വെ​റ്റി​ല പ​റി​ച്ചു ന​ൽ​കു​ക​യാ​ണ് സ​ത്താ​ർ.

തു​ള​സി ഇ​ന​ത്തി​ലെ വെ​റ്റി​ല​യാ​ണി​ത്. അ​തി​നാ​ൽ സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ പോ​കു​ന്ന നി​ര​വ​ധി ഭ​ക്ത​രും ഇ​പ്പോ​ൾ വെ​റ്റി​ല തേ​ടി വീ​ട്ടി​ൽ വ​രാ​റു​ണ്ടെ​ന്നും അ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വെ​റ്റി​ല ന​ൽ​കു​ന്നു​ണ്ടെ​ന്നും സ​ത്താ​ർ പ​റ​യു​ന്നു. വീ​ടി​ന്‍റെ പി​ന്നി​ലെ ചു​മ​രി​ലാ​ണ് വെ​റ്റി​ല വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന​ത്.

ദി​വ​സേ​ന ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​വ​യ്ക്ക് വെ​ള്ളം ന​ന​ച്ചു ന​ൽ​കു​ക​യും പ​രി​ച​ര​ണം ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. സ​ത്താ​റി​നൊ​പ്പം ഭാ​ര്യ സീ​ന​യും ഇ​പ്പോ​ൾ വെ​റ്റി​ല കൃ​ഷി​യെ പ​രി​ച​രി​ക്കാ​ൻ രം​ഗ​ത്തു​ണ്ട് .

Related posts