വിൻസെന്‍റിനെ, അതെല്ലാം മറന്നേക്കൂ..! രാജ്യത്തിന്‍റെ അ​ഖ​ണ്ഡ​ത​യും ഐ​ക്യ​വും നി​ല​നി​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​നേ ക​ഴി​യൂ​; സിപിഎമ്മിനും ബിജെപിക്കും നശിപ്പിക്കാനേ അറിയൂവെന്ന് വിഡി സതീശൻ

‌ചി​റ്റാ​ര്‍: ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത​യും ഐ​ക്യ​വും നി​ല​നി​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​നേ ക​ഴി​യൂ​വെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ. ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് ചി​റ്റാ​ര്‍ ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ജി ജ​ന്മ​ശ​താ​ബ്ദി കു​ടും​ബ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന് ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​രും. രാ​ജ്യം ന​ന്നാ​ക്കു​ക​യ​ല്ല ന​ശി​പ്പി​ക്കു​ക​യാ​ണ് ഇ​രു സ​ര്‍​ക്കാ​രു​ക​ളും ചെ​യ്യു​ന്ന​തെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ലിം പു​ത്ത​ന്‍ പു​ര​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, കെ​പി​സി​സി മെം​ബ​ര്‍ മാ​ത്യു കു​ള​ത്തി​ങ്ക​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി എ​ഴി​ക്ക​ക​ത്ത്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, റെ​ജി പൂ​വ​ത്തൂ​ര്‍, മു​ന്‍ ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട, മാ​ത്യു ക​ല്ലേ​ത്ത്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, കെ.​പി.​എ​സ്. നാ​യ​ര്‍, ബ​ഷീ​ര്‍ വെ​ള്ള​ത്ത​റ, എം.​കെ. ശ്രീ​ധ​ര​ന്‍, ജേ​ക്ക​ബ് കൊ​ന്ന​ക്ക​ല്‍, വി.​ഡി. സോ​മ​ന്‍, ബി​ജി ലാ​വ​ണ്യ, ജോ​സ് പ​ത്ത​നം​തി​ട്ട, ബി​ജി മോ​നി​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌

Related posts