ജാ​ഗ്ര​ത തു​ട​ര​ണം; കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​നെന്ന്  മ​ന്ത്രി വീണ ജോർജ്ജ്


പ​ത്ത​നം​തി​ട്ട: കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. വാ​ക്സി​നു​ക​ള്‍ പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സം​സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ വാ​ക്സി​നു​ക​ള്‍ എ​ത്ര​യും വേ​ഗം ല​ഭി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കും. ഇ​തു കൂ​ടാ​തെ സം​സ്ഥാ​നം സ്വ​ന്തം നി​ല​യി​ലും വാ​ക്സി​ന്‍ വാ​ങ്ങി. വി​ദേ​ശ​ത്തു​നി​ന്ന​ട​ക്കം വാ​ക്സി​ന്‍റെ ല​ഭ്യ​ത​യെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും വീ​ണ ജോ​ര്‍​ജ് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് ലോ​ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സ​മ​യ​മാ​യെ​ന്ന സൂ​ച​ന​യ​ല്ല. ജാ​ഗ്ര​ത തു​ട​ര​ണം.

ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ രോ​ഗ​വ്യാ​പ​നം സം​ബ​ന്ധി​ച്ച ഫ​ല​ങ്ങ​ള്‍ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

Related posts

Leave a Comment