സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെ തകർച്ച പരിഹരിച്ചില്ല; വീ​ണാ ജോ​ർ​ജ് എം​എ​ൽ​എയുടെ നേതൃത്വത്തിൽ   എൽഡിഎഫ് പ്രതിഷേധം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ധ​ർ​ണ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

എ​ൽ​ഡി​എ​ഫ് മു​നി​സി​പ്പ​ൽ ക​ണ്‍​വീ​ന​ർ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഷു​ക്കൂ​ൾ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പ്ര​ഫ. ടി. ​കെ. ജി. ​നാ​യ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ. സ​ജി​കു​മാ​ർ, പ​ത്ത​നം​തി​ട്ട ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ, കു​ന്പ​ഴ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ബി. അ​ശോ​ക്കു​മാ​ർ, ഏ​രി​യ ക​മ്മി​റ്റി​യം​ഗം അ​ൻ​സാ​രി എ​സ്. അ​സീ​സ്, എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പി. ​കെ. അ​നീ​ഷ്, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി. ​കെ. മു​ര​ളീ​ധ​ര​ൻ, കെ. ​ജ​യ​കു​മാ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts