സമ്പാദ്യം 5.91 ലക്ഷം! വീണാ ജോര്‍ജ് നാമനിര്‍ദേശ പത്രിക നല്‍കി; 2016 ല്‍ നല്‍കിയിരുന്നത് 6.97 ലക്ഷം

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​ന് വീ​ണാ ജോ​ർ​ജ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് വീ​ണാ ജോ​ർ​ജ് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് മു​ന്പാ​കെ പ​ത്രി​ക ന​ൽ​കി​യ​ത്.ര​ണ്ട് സെ​റ്റ് പ​ത്രി​ക​യാ​ണ് ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് ക​ള​ക്ട​റു​ടെ മു​ന്നി​ല്‍ സ​ത്യ​പ്ര​സ്താ​വ​ന​യും ന​ട​ത്തി.

കെ​ട്ടി​വ​യ്ക്കാ​നു​ള്ള 25,000 രൂ​പ പ​ണ​മാ​യി ന​ല്‍​കി. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, ഷോ​പ്‌​സ് ആ​ന്‍​ഡ് കൊ​മേ​ഴ്‌​സ്യ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് വ​ര്‍​ക്കേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍​ഫ​ണ്ട് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ന​ന്ത​ഗോ​പ​ന്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ എ​ന്നി​വ​രും സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വീ​ണാ കു​ര്യാ​ക്കോ​സ് എ​ന്ന പേ​രി​ലാ​ണ് പ​ത്രി​ക ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വീ​ണാ ജോ​ർ​ജ് എ​ന്ന പേ​ര് ബാ​ല​റ്റ് പേ​പ്പ​റി​ൽ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കി​യ​താ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നോ​ട്ട​റി ജ​യ​ൻ മാ​ത്യു അ​റി​യി​ച്ചു. ‌

വീ​ണ​യു​ടെ സ​ന്പാ​ദ്യം 5.91 ല​ക്ഷം ‌‌

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന്‍റെ പേ​രി​ൽ 5,91,373.55 രൂ​പ​യു​ടെ ബാ​ങ്ക് നി​ക്ഷേ​പ​വും സ്വ​ർ​ണ​വും ഉ​ണ്ട്. ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ 34,18,363.47 രൂ​പ​യു​ടെ നി​ക്ഷേ​പ​വും സ്വ​ർ​ണ​വു​മു​ണ്ട്. ഇ​ന്ന​ലെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തു​ന്പോ​ൾ വീ​ണ​യു​ടെ കൈ​വ​ശം 5500 രൂ​പ​യും ഭ​ർ​ത്താ​വി​ന്‍റെ കൈ​വ​ശം 15000 രൂ​പ​യു​മാ​ണു​ള്ള​ത്.

ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ലു​ള്ള വ​സ്തു​വ​ക​ക​ളു​ടെ മൂ​ല്യം 1,58,64,940 രൂ​പ​യു​ടേ​താ​ണ്. 66,43,517 രൂ​പ​യു​ടെ ബാ​ധ്യ​ത​യും ഇ​വ​ർ​ക്കു​ണ്ട്. വീ​ടും ഏ​ഴു​ല​ക്ഷം രൂ​പ വി​ല​യു​ള്ള കാ​റും ഭ​ർ​ത്താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്.128 ഗ്രാം ​സ്വ​ർ​ണ​മാ​ണ് വീ​ണാ ജോ​ർ​ജി​നു​ള്ള​ത്. 3,75,000 രൂ​പ വി​ല​മ​തി​ക്കു​ന്നു. ഭ​ർ​ത്താ​വി​ന് 40 ഗ്രാം ​സ്വ​ർ​ണ​വും മ​ക്ക​ൾ​ക്ക് 104 ഗ്രാം ​സ്വ​ർ​ണ​വു​മു​ണ്ട്. 1,05,500 രൂ​പ 2017 – 18ൽ ​വീ​ണാ ജോ​ർ​ജ് വ​രു​മാ​ന​നി​കു​തി അ​ട​ച്ചി​ട്ടു​ണ്ട്. ‌

‌2016 ൽ ന​ൽ​കി​യി​രു​ന്ന​ത് 6.97 ല​ക്ഷം ‌‌

2016ൽ ​നി​യ​മ​സ​ഭാം​ഗ​മാ​യി മ​ത്സ​രി​ക്കാ​ൻ വീ​ണാ ജോ​ർ​ജ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കു​ന്പോ​ൾ 120 ഗ്രാം ​സ്വ​ർ​ണം കൈ​വ​ശ​മു​ള്ള​താ​യി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ഭ​ർ​ത്താ​വി​ന് 40 ഗ്രാം ​സ്വ​ർ​ണ​മാ​ണ് അ​ന്നും ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ക്ക​ളു​ടേ​താ​യി 24 ഗ്രാമാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അ​ന്നു​ള്ള​ത്. സ്വ​ർ​ണം, നി​ക്ഷേ​പം ഉ​ൾ​പ്പെ​ടെ അ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് 6,97,763.69 രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ 37,54,179 രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

കൂ​ടാ​തെ ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ 58,16,458 രൂ​പ​യു​ടെ ഭൂ​മി​യും 59 ല​ക്ഷം രൂ​പ​യു​ടെ കെ​ട്ടി​ട​വും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 58,91,545 രൂ​പ​യു​ടെ ബാ​ധ്യ​ത​യും പ​റ​ഞ്ഞി​രു​ന്നു. ‌‌

Related posts