പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നൊ​രു പു​ലി വ​രും, ന​രേ​ന്ദ്ര​മോ​ദി​ക്കു കൂ​ട്ടാ​കും: സു​രേ​ഷ് ഗോ​പി

അ​ടൂ​ർ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണ തു​ട​ർ​ച്ച നേ​ടു​മ്പോ​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​ദ്ദേ​ഹ​ത്തി​ന് കൂ​ട്ടാ​യി പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് ഒ​രു പു​ലി കൂ​ടി​യു​ണ്ടാ​കു​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. എ​ൻ​ഡി​എ അ​ടൂ​ർ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും സ​വി​ശേ​ഷ മ​ണ്ഡ​ല​മാ​യി പ​ത്ത​നം​തി​ട്ട​യും സ​വി​ശേ​ഷ സ്ഥാ​നാ​ർ​ഥി​യാ​യി കെ.​ സു​രേ​ന്ദ്ര​നും മാ​റി. വി​ശ്വാ​സ സ​മൂ​ഹ​ത്തോ​ടു കേ​ര​ള സ​ർ​ക്കാ​ർ ചെ​യ്ത കൊ​ടും​പാ​ത​ക​ത്തി​നെ​തി​രെ മ​ത​ത്തി​നും വ​ർ​ഗ​ത്തി​നു​മ​തീ​ത​മാ​യി വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ എ​ൻ​ഡി​എ അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ക്താ​വ് എം.​എ​സ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​ആ​ർ. അ​ജി​ത്ത് കു​മാ​ർ, വി​ന​യ​ച​ന്ദ്ര​ൻ, ഷാ​ജി.​ആ​ർ നാ​യ​ർ, അ​നി​ൽ നെ​ടും​മ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

Related posts