വെ​ളി​യത്തുകാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു; ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തിയുടെ പൈ​പ്പി​ടീ​ൽ ഉടൻ തുടങ്ങുമെന്ന് എംഎൽഎ

കൊ​ട്ടാ​ര​ക്ക​ര: വെ​ളി​യം പ​ഞ്ചാ​യ​ത്തി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടീ​ൽ അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ഐ ​ഷാ പോ​റ്റി എം.​എ​ൽ.​എ.​അ​റി​യി​ച്ചു. എംഎ​ൽഎ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​തി​ന് ധാ​ര​ണ​യാ​യ​ത്.​ഇ​തോ​ടെ വെ​ളി​യം പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും.

പ​ഞ്ചാ​യ​ത്തി​ൽ 5.4 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലും 12 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് റോ​ഡി​ലു​മാ​ണ് പൈ​പ്പി​ടേ​ണ്ട​ത്.​പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ഉ​പാ​ധി​ക​ളോ​ടെ പൈ​പ്പി​ടു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ബി.​എം.​ആ​ൻ​റ് ബി.​സി. ഫി​നി​ഷിം​ഗു​ള്ള ഓ​ട​നാ​വ​ട്ടം -ചെ​പ്ര, വെ​ളി​യം – ഓ​ട​നാ​വ​ട്ടം, നെ​ടു​മ​ൺ​കാ​വ് – ഓ​ട​നാ​വ​ട്ടം റോ​ഡു​ക​ൾ ഡി​ഫ​ക്ട് ല​യ​ബി​ലി​റ്റി പീ​രി​യ​ഡ് നി​ശ്ച​യി​ച്ച് നി​ർ​മ്മി​ച്ച​വ​യാ​ണ്.​ഈ റോ​ഡു​ക​ൾ പൈ​പ്പി​ടാ​ൻ കു​ഴി​ച്ച ശേ​ഷം ക​രാ​റു​കാ​ര​ൻ പു​ന​ർ​നി​ർ​മ്മി​ക്കും.​

പ്ര​വ​ർ​ത്തി​ക​ൾ ജ​ല​വി​ഭ​വ വ​കു​പ്പി​ലെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​യും സാ​ന്നി​ദ്ധ്യ​ത്തി​ലും മേ​ൽ​നോ​ട്ട​ത്തി​ലു​മാ​യി​രി​ക്കും ന​ട​ക്കു​ക. ചെ​പ്ര​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ലാ​ൻ്റി​ൽ നി​ന്നും വെ​ളി​യം ഒ​ഴി​കെ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.​

എ​ന്നാ​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ വെ​ളി​യം പ​ഞ്ചാ​യ​ത്തി​ലെ പൈ​പ്പി​ടീ​ൽ ആ​രം​ഭി​ക്കാ​നും ജ​ല​വി​ത​ര​ണം തു​ട​ങ്ങാ​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വി​ഷ​യം മ​ന്ത്രി കെ.​കൃ​ഷ​ണ​ൻ​കു​ട്ടി​യു​ടെ മു​ന്നി​ൽ എം.​എ​ൽ.​എ.​അ​വ​ത​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഉ​ദ്യോ​ഗ​സ്ഥ ത​ല യോ​ഗം ചേ​ർ​ന്ന​ത്.

Related posts

Leave a Comment