കോ​വി​ഡ് 19 രോ​ഗ ഭീ​തി! കേ​ര​ള​ത്തി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് നി​യ​ന്ത്ര​ണം; പു​തി​യ ജോ​ലി വി​സ ല​ഭി​ച്ച​വ​ർ​ നി​ശ്ചി​ത സ​മ​യ​ത്ത് ജോ​ലി​യ്ക്ക് ക​യ​റി​യി​ല്ല​ങ്കി​ൽ ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന സ്ഥി​തി

നെ​ടു​മ്പാ​ശേ​രി: കോ​വി​ഡ് രോ​ഗ​ഭീ​തി​യെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ​നി​ന്ന് സൗ​ദി അ​റ്യേ​ബ്യ​യി​ലേ​യ്ക്ക് പോ​കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം .സ​ന്ദ​ർ​ശ​ന വി​സ​യി​ലും പു​തി​യ ജോ​ലി വി​സ​യി​ലും പോ​കു​വാ​ൻ ഉ​ദേ​ശി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ട്ടു​ള്ള​ത്.

പു​തി​യ ജോ​ലി വി​സ ല​ഭി​ച്ച​വ​ർ​ക്കാ​ണ് ഇ​ത് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ജോ​ലി​യ്ക്ക് ക​യ​റി​യി​ല്ല​ങ്കി​ൽ ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന സ്ഥി​ത​യാ​ണു​ള്ള​ത്.

കോ​വി​ഡ് ഭീ​തി​യെ തു​ട​ർ​ന്ന് ആ​ദ്യം ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ന വി​സ ല​ഭി​ച്ച​വ​ർ​ക്കു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് കൂ​ടാ​തെ ഫാ​മി​ലി വി​സി​റ്റ്, എം​പ്പോ​യി​മെ​ന്‍റ് വി​സി​റ്റ്, ബി​സി​ന​സ് വി​സി​റ്റ് എ​ന്നീ മേ​ഖ​ല​ക​ളി​ലും വി​സ ല​ഭി​ച്ച​വ​ർ​ക്കും താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ട്ടു​ണ്ട​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​വ​ധി​യ്ക്ക് നാ​ട്ടി​ൽ വ​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം ഇ​ല്ലാ​ത്ത​ത് ഇ​ത് പു​തി​യ ജോ​ലി വി​സ ല​ഭി​ച്ച വ​രെ കൂ​ടാ​തെ മ​റ്റ് മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും നാ​ട്ടി​ലെ അ​വ​ധി ആ​ഘോ​ഷി​ക്കു​വാ​ൻ സൗ​ദി​യി​ലേ​യ്ക്ക് പോ​കു​വാ​ൻ ഉ​ദ്യോ​ശി​ക്കു​ന്ന​വ​രെ​യും ആ​ണ് കൂ​ടു​ത​ൽ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ സൗ​ദി​യി​ൽ ബി​സ​ന​സ് ന​ട​ത്തു​ന്ന​വ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​ർ​ക്കും പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ നാ​ട്ടി​ൽ ഇ​രു​ന്ന് ബി​സ​ന​സ് നി​യ​ന്ത്രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

ഉം​റ തീ​ർ​ഥാ​ട​നം ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യ്ക്ക് പ​ങ്കെ​ടു​ക്കു​വാ​ൻ ഒ​രു മാ​സ​ത്തേ​യ്ക്ക് വി​സ ല​ഭി​ച്ച​വ​ർ​ക്ക് വീ​ണ്ടും വി​സ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി വ​ള​രെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ട​തു​ണ്ട് .

വി​സ ല​ഭി​ക്കേ​ണ്ട​തി​നു വേ​ണ്ടി ഇ​വ​ർ ഇ​തു​വ​രെ ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ണ്ടും അ​തു​പോ​ലെ ചെ​യ്താ​ൽ മാ​ത്ര​മെ പു​തി​യ വി​സ ല​ഭി​ക്കു​ക​യു​ള്ളു ഇ​താ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ൽ​നി​ന്നും ഫാ​മി​ലി വി​സ​യി​ൽ സൗ​ദി​യി​ലേ​യ്ക്ക് പോ​കു​വാ​നെ​ത്തി​യ 20 യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞി​രു​ന്നു.

കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​താ​വ​ള​ത്തി​ൽ​നി​ന്നും സൗ​ദി​യി​ലേ​ക്ക് പോ​കു​വാ​ൻ യാ​ത്ര​ക്കാ​ർ​ക്കും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​വി​ഡ് ഭീ​തി തു​ട​ർ​ന്നാ​ൽ അ​വ​ധി​ക്കാ​ല​ങ്ങ​ളി​ൽ നാ​ട്ടി​ലേ​യ്ക്ക്ക്ക് വ​രു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment