നിങ്ങളും ഇരയായിട്ടുണ്ടോ? എങ്കില്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുക! പോലീസ് ചമഞ്ഞു പണം തട്ടിയ അഭിലാഷിനെ പോലീസ് പൊക്കി

വെ​ഞ്ഞാ​റ​മൂ​ട്: പോ​ലീ​സ് ച​മ​ഞ്ഞു ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യാ​ളെ വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​മ്പൂ​ർ മൂ​ന്നാം മൂ​ട് ടി​സി35/843​പി​എ​ൽ​ആ​ർ​എ83 പ​ഞ്ച​മി ലൈ​നി​ൽ ചോ​തി വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (33) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജോ​ലി വാ​ങ്ങി​ത്ത​രാം എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഇ​യാ​ൾ പ​ണം ത​ട്ടി​യി​രു​ന്ന​ത്.

റെ​യി​ൽ​വേ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ങ്ങി ത​രാം എ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു ആ​ളു​ക​ളി​ൽ നി​ന്ന് പ​ണം അ​ഭി​ലാ​ഷ് വാ​ങ്ങി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​വ​ട്ട​പ്പാ​റ ക​ണ​ക്കോ​ട് ഉ​ദി​മൂ​ട് നി​വാ​സി​ൽ സ​ജു​വി​ൽ നി​ന്നും അ​ഭി​ലാ​ഷ് 319000 രൂ​പ​യും പ​തി​നാ​റു ചെ​ക്കു​ക​ളും ഒ​പ്പി​ട്ടു വാ​ങ്ങു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് അ​ഭി​ലാ​ഷ് ഒ​ളി​വി​ൽ പോ​കു​ക​യും ചെ​യ്തു.​സ​ജു വ​ട്ട​പ്പാ​റ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ മ​റ്റു​ള്ള​വ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി അ​റി​യു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് തൊ​ഴു​വ​ൻ കോ​ട് സ്വ​ദേ​ശി അ​രു​ൺ കു​മാ​റി​ൽ നി​ന്നും 99000 രൂ​പ​യും 26ചെ​ക്കും ഇ​യാ​ൾ വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി.

അ​ഭി​ലാ​ഷ് ചെ​ക്കി​ൽ വ​ലി​യ തു​ക​ക​ൾ എ​ഴു​തി ബാ​ങ്കി​ൽ കൊ​ടു​ക്കു​ക​യും ചെ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ഉ​ട​മ​സ്ഥ​ന്‍റെ പേ​രി​ൽ കേ​സ് കൊ​ടു​ക്കു​ക​യും ചെ​യ്യും. വ​ട്ട​പ്പാ​റ എ​സ്ഐ ഹ​രി​ലാ​ൽ, ഷം​നാ​ദ്, ബി​ജി, സു​നി​ൽ കു​മാ​ർ, ഷാ​ജി, സ​തീ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ന് ഇ​രാ​യാ​യ​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട​ണം എ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.​അ​ഭി​ലാ​ഷി​നോ​ടൊ​പ്പം കൂ​ടു​ത​ൽ പേ​ര് ത​ട്ടി​പ്പി​നു പി​ന്നി​ൽ ഉ​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

Related posts