ഓ​ൺ​ലൈ​ൻ പ​ഠ​നം; വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ ര​ണ്ടാം​ഘ​ട്ട ക്ലാ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ പ​ഠ​ന സ​മ്പ്ര​ദാ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ര​ണ്ടാം​ഘ​ട്ട ക്ലാ​സു​ക​ൾ തു​ട​ങ്ങും. ക്ലാ​സു​ക​ൾ മു​ൻ​നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ ത​ന്നെ​യാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജൂ​ൺ ഒ​ന്ന് മു​ത​ൽ ആ​ദ്യ ഒ​രാ​ഴ്ച ഒ​രേ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി കാ​ണി​ച്ചി​രു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും മി​ക​ച്ച സ്വീ​കാ​ര്യ​ത​യു​ണ്ടാ​യെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, ഇ​ത​ര​ഭാ​ഷാ വി​ഷ​യ​ങ്ങ​ൾ​ക്ക് മ​ല​യാ​ളം വി​ശ​ദീ​ക​ര​ണം അ​നു​വ​ദി​ക്കും. അ​റ​ബി, ഉ​റു​ദു, സം​സ്കൃ​തം ക്ലാ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​ട​ങ്ങും. സം​സ്ഥാ​ന​ത്ത് ടി​വി ഇ​ല്ലാ​ത്ത 4000 വീ​ടു​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ​ർ​ക്ക് ര​ണ്ടു ദി​വ​സം കൊ​ണ്ട് ടി​വി എ​ത്തി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment