വരയിലെ വിദ്യയുടെ വിദ്യകൾ കാണാം..! ചി​ത്ര​മെ​ഴു​ത്തി​ൽ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും വി​ദ്യ വ​ര​യ്ക്കു​ന്ന കാർട്ടൂൺ ചിത്രങ്ങൾ കു​രു​ന്നു​ക​ളെയും മുതിർന്ന വരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നു

vidhya--chithrakalaകോ​ടാ​ലി:  കു​രു​ന്നു​ക​ളു​ടെ മ​നം കു​ളി​ർ​പ്പി​ക്കു​ന്ന കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ശ്ര​ദ്ധേ​യ​യാ​കു​ക​ക​യാ​ണ്  മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പു​ച്ചി​റ സ്വ​ദേ​ശി​നി  വി​ദ്യ. ചി​ത്ര​മെ​ഴു​ത്തി​ൽ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ഇ​വ​ർ വ​ര​ക്കു​ന്ന  കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ ജീ​വ​സു​റ്റ​വ​യാ​ണ്. ചെ​ന്പു​ച്ചി​റ കൊ​ച്ചു​പ​റ​ന്പി​ൽ അ​നൂ​പി​ന്‍റെ ഭാ​ര്യ​യാ​ണ്   32 കാ​രി​യാ​യ വി​ദ്യ.  ഒ​രു വിനോദമാ​യാ​ണ് ഇ​വ​ർ ആ​ദ്യം കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു തു​ട​ങ്ങി​യ​ത്.​വീ​ട്ടി​ലെ മു​റി​ക​ളു​ടെ ചു​മ​രു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ഇ​വ​ർ ആ​ദ്യം കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്.

പി​ന്നീ​ട് ചെ​ട്ടി​ച്ചാ​ലി​ലെ ആംഗ​ൻ​വാ​ടി​യു​ടെ ഭി​ത്തി​യി​ലും കു​ട്ടി​ക​ളു​ടെ  പ്രി​യ​പ്പെ​ട്ട കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളെ വ​ര​ച്ചു. ക​ണ്ട​വ​ർ​ക്കൊ​ക്കെ വി​ദ്യയുടെ കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ ഇ​ഷ്ട​മാ​യതോടെ ചിത്രരചനയ്ക്കു പുതിയ ഓഡറുകളെത്തി. ചെ​ന്പു​ച്ചി​റ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ ചു​മ​രി​ലും ചെ​ന്പു​ച്ചി​റ​യി​ലെ ആംഗ​ൻ​വാ​ടി​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​നു​ള്ള തയാ​റെ​ടു​പ്പി​ലാ​ണ് വി​ദ്യ.

വീ​ടു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ മു​റി​ക​ളി​ൽ കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ചി​ല​രെ​ത്തു​ന്നു​ണ്ട്.  ആംഗൻ​വാ​ടി​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​നാ​യി കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​ന​ൽ​കു​ന്ന​ത് തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ്. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് ആം​ഗ​ൻ​വാ​ടി​ക​ളി​ലും ഇ​തേ രീ​തി​യി​ൽ വ​ര​ച്ചു​ന​ൽ​കാ​നാ​ണ് വി​ദ്യ​യു​ടെ തീ​രു​മാ​നം. ഫാ​ബ്രി​ക് പെ​യി​ന്‍റു​പ​യോ​ഗി​ച്ചാ​ണ് ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ന്ന​ത്.

സ്കൂ​ൾ കോ​ള​ജ് പ​ഠ​ന കാ​ല​ത്ത് ന​ന്നാ​യി ചി​ത്രം വ​ര​ച്ചി​രു​ന്നു.  വി​വാ​ഹ​ശേ​ഷം  സ​മ​യ​ക്കു​റ​വു മൂ​ലം  ചി​ത്ര​ക​ല​യി​ൽ നി​ന്ന് അ​ക​ന്നു​നി​ന്നി​രു​ന്ന വി​ദ്യ  കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് വീ​ണ്ടും ബ്ര​ഷ് കൈയി​ലെ​ടു​ത്ത​ത്.  ബി​ദു​ദ​ധാ​രി​ണി​യാ​യ   ഈ ​യു​വ​തി ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ്.

Related posts