ഡി​ സി​നി​മാ​സ് ഭൂമി കൈയേറ്റ ആരോപണം;  അന്വേഷണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു; കേസ് 26ന് പരിഗണിക്കും

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യേ​റ്റ​ർ നി​ർ​മി​ച്ച​തു ഭൂ​മി കൈയേറി​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ​ റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു കോ​ട​തി 26ലേ​ക്ക് മാ​റ്റി. തി​യേ​റ്റ​ർ സ​മു​ച്ച​യ​ത്തി​നു വേ​ണ്ടി സ​ർ​ക്കാ​ർ, പു​റ​ന്പോ​ക്ക് ഭൂ​മി കൈയേറി​യി​ട്ടി​ല്ലെ​ന്നും ഡി ​സി​നി​മാ​സി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്.

ദി​ലീ​പി​നെ​യും മു​ൻ തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. ജ​യ​യെ​യും എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പി.​ഡി. ജോ​സ​ഫ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 22ന് ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ​ക്കു കൈ​മാ​റി​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

Related posts